Thursday, April 25, 2024
HomeKeralaഇ.ഡിയുടെ ലക്ഷ്യം അറിയില്ല; വിരട്ടിയാല്‍ പേടിക്കില്ല; ഹാജരാകുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് തോമസ് ഐസക്

ഇ.ഡിയുടെ ലക്ഷ്യം അറിയില്ല; വിരട്ടിയാല്‍ പേടിക്കില്ല; ഹാജരാകുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കിഫ്.ബി ഇടപാടില്‍ വീണ്ടും ഇ.ഡി നോട്ടീസ് അയച്ചെങ്കിലും ഹാജരാകുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുന്‍ ധനമന്ത്രി ഡോ.

തോമസ് ഐസക്. എന്താണ് ഇ.ഡിയുടെ ലക്ഷ്യം എന്ന് അറിയില്ല. നിയമനടപടി എന്തെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
അഭിഭാഷകരോട് ചോദിച്ചതിന് ശേഷം ഹാജരാകുന്നതില്‍ തീരുമാനമെടുക്കും. ആര്‍.ബി.ഐ ചട്ടങ്ങള്‍ കിഫ്ബി ലംഘിച്ചിട്ടില്ല. വിരട്ടിയാല്‍ പേടിക്കും എന്നാണ് കരുതിയിരുന്നത്. കോടതിയെ സമീപിക്കുന്നതില്‍ നിയമസാധ്യതകള്‍ ആരായുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

ഈ മാസം 11ന് ഹാജരാകണമെന്നാണ് നേട്ടിസില്‍ പറയുന്നത്. ഇത് രണ്ടാം തവണയാണ് തോമസ് ഐസകിന് ഇ.ഡി നോട്ടിസ് നല്‍കുന്നത്. കിഫ്ബി സി.ഇ.ഒ ആയിരുന്ന കെ.എം എബ്രഹാമിനെ നേരെത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയര്‍മാനായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular