Monday, September 26, 2022
HomeKeralaആലുവയില്‍ കൂറ്റന്‍മരം കടപുഴകി റോഡിലേക്ക് വീണു; സ്കൂള്‍ ബസ് രക്ഷപ്പെട്ടത് തലനാരിഴക്ക്

ആലുവയില്‍ കൂറ്റന്‍മരം കടപുഴകി റോഡിലേക്ക് വീണു; സ്കൂള്‍ ബസ് രക്ഷപ്പെട്ടത് തലനാരിഴക്ക്

ആലുവ | കനത്ത കാറ്റിലും മഴയിലും ആലുവയില്‍ കൂറ്റന്‍ മരം കടപുഴകി വീണ് വന്‍ ദുരന്തം ഒഴിവായി.

ആലുവ-കാലടി റോഡില്‍ പുറയാര്‍ കവലയില്‍ റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റന്‍ കാറ്റാടി മരമാണ് കടപുഴകിയത്.

ഒരു സ്വകാര്യ ബസും, സ്കൂള്‍ ബസും മരച്ചുവട്ടിലൂടെ കടന്നുപോയി നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ആളപായമില്ല.

അപകടാവസ്ഥയിലായ മരം മുറിച്ചു മാറ്റണമെന്ന് നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular