Friday, April 19, 2024
HomeKeralaചാവക്കാട്ട് വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരില്‍ ഒരാളുടെ മൃതദേഹം കരയ്ക്കടിഞ്ഞു

ചാവക്കാട്ട് വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരില്‍ ഒരാളുടെ മൃതദേഹം കരയ്ക്കടിഞ്ഞു

തൃശൂര്‍ | ചാവക്കാട് വള്ളം മറിഞ്ഞ് കാണാതായ രണ്ട് മത്സ്യതൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം വലപ്പാട് കടപ്പുറത്ത് കരയ്ക്കടിഞ്ഞു.

തിരുവനന്തപുരം പുല്ലൂര്‍വിള സ്വദേശിയായ വര്‍ഗീസ് എന്ന മണിയന്‍്റ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. ഒപ്പമുണ്ടായിരുന്ന ​​ഗില്‍ബര്‍ട്ട് എന്നയാളെ കണ്ടെത്തിയിട്ടില്ല.

തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം. ആഴക്കടല്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്ബോള്‍ യന്ത്ര തകരാറിനെ തുടര്‍ന്ന് തിരയില്‍പെട്ട് വള്ളം ചാവക്കാട് മുനക്കക്കടവ് അഴിമുഖത്തിനു സമീപം വെച്ച്‌ മുങ്ങുകയായിരുന്നു. ബ്ലാങ്ങാട് ബീച്ചില്‍ നിന്ന് പോയ ‌ആറ് പേരടങ്ങിയ സംഘമാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular