Monday, September 26, 2022
HomeKeralaമഴക്കെടുതി: രണ്ട് വീടുകള്‍ക്ക് നാശനഷ്ടം

മഴക്കെടുതി: രണ്ട് വീടുകള്‍ക്ക് നാശനഷ്ടം

വര്‍ക്കല:ഇടവിട്ട് പെയ്യുന്ന മഴയില്‍ വെട്ടൂര്‍ ചെമ്മരുതി വില്ലേജുകളില്‍ രണ്ട് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി.വെട്ടൂര്‍ മുനികുന്ന് ലക്ഷം വീട്ടില്‍ സുനില്‍ കുമാര്‍ -ഷീബ ദമ്ബതികളുടെ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണു.

മണ്‍കട്ട കെട്ടി ഓടുമേഞ്ഞ വീടിന്റെ പല ഭാഗങ്ങളിലും വിള്ളല്‍ വീണിട്ടുണ്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് അപകടം.സുനില്‍കുമാറും മക്കള്‍ തൗഫീഖ്,നൗഫല്‍, മരുമകള്‍ ലക്ഷ്മി എന്നിവരാണ് വീട്ടില്‍ താമസിച്ചു വരുന്നത്.അപകടാവസ്ഥ കണക്കിലെടുത്ത് കുടുംബത്തെ മുനികുന്ന് അംഗന്‍വാടി യിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.ചെമ്മരുതി ബോസ് വിലാസത്തില്‍ കൃഷ്ണകുമാറിന്റെ വീടിനോട് ചേര്‍ന്നുള്ള അടുക്കള ഭാഗവും വരാന്തയും ഇടിഞ്ഞുവീണു.വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular