Wednesday, October 4, 2023
HomeUSAന്യൂയോര്‍ക്കില്‍ പോളിയോയെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചു വരുന്നു

ന്യൂയോര്‍ക്കില്‍ പോളിയോയെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചു വരുന്നു

ന്യൂയോര്‍ക്ക് : അപകടകരമായ വൈറസിന്‍റെ “സമൂഹ വ്യാപനത്തിന്” സാധ്യതയുള്ളതിനാല്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ പോളിയോയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് എടുക്കുവാന്‍ ആവശ്യപ്പെട്ടു.

ന്യൂയോര്‍ക്ക് സിറ്റിയുടെ വടക്ക് രണ്ട് അയല്‍ കൗണ്ടികളിലെ ഏഴ് വ്യത്യസ്ത മലിനജല സാമ്ബിളുകളില്‍ പോളിയോ വൈറസ് കണ്ടെത്തിയതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതുവരെ, ഒരാള്‍ക്ക് മാത്രമാണ് പോളിയോ സ്ഥിരീകരിച്ചത് – സ്ട്രോക്ക് ബാധിച്ച റോക്ക്ലാന്‍ഡ് കൗണ്ടിയിലെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത മുതിര്‍ന്നയാള്‍ക്കാണ് രോഗം സ്ഥിതീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular