Friday, April 19, 2024
HomeAsia'ദുഷ്ടനായ അയല്‍വാസി'; സൈനിക അഭ്യാസം തുടരുന്ന ചൈനയെ വിമര്‍ശിച്ച്‌ തായ്‍വാന്‍

‘ദുഷ്ടനായ അയല്‍വാസി’; സൈനിക അഭ്യാസം തുടരുന്ന ചൈനയെ വിമര്‍ശിച്ച്‌ തായ്‍വാന്‍

തായ്പേയ്: ചൈനയുടെ സൈനിക അഭ്യാസം തുടരുന്നതിനിടെ രൂക്ഷവിമര്‍ശനവുമായി തായ്‍വാന്‍. ദുഷ്ടനായ അയല്‍വാസി നമ്മുടെ വാതില്‍ക്കല്‍ അവരുടെ ശക്തി കാണിക്കുകയാണെന്ന് തായ്‍വാന്‍ പ്രധാനമന്ത്രി സൂ സെങ് ചാന്‍ പറഞ്ഞു.

ചൈനയുടെ സൈനിക അഭ്യാസവുമായി ബന്ധപ്പട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ ആരംഭിച്ച സൈനികാഭ്യാസത്തിന്റെ ഭാഗമായി തായ്‍വാന്‍ തീരത്തിനരികെ ചൈനയുടെ മിസൈലുകള്‍ പതിച്ചിരുന്നു. കിഴക്കന്‍ മേഖലയില്‍നിന്ന് ചൈനീസ് കപ്പലുകളില്‍നിന്ന് പറന്ന മിസൈലുകള്‍ മറ്റ്സു, വുഖ്‍ലു, ഡോന്‍ഗ്വിന്‍ ദ്വീപുകള്‍ക്കരികെ പതിച്ചതായി തായ്‍വാന്‍ സ്ഥിരീകരിച്ചു.

ചൈനയുടെ കപ്പലുകളും യുദ്ധവിമാനങ്ങളും നിരവധി തവണ തായ്‍വാന്‍ കടലിടുക്ക് കടന്നു. ഉച്ചയോടെ ഇരു രാജ്യങ്ങളുടെയും യുദ്ധക്കപ്പലുകള്‍ മുഖാമുഖം നിന്നത് ഭീതി വര്‍ധിപ്പിച്ചിരുന്നു. ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ജലപാത സൈനികാഭ്യാസത്തിലൂടെ ചൈന ഏകപക്ഷീയമായി നശിപ്പിക്കുകയാണ്. ചൈനയുടെ നടപടികളെ അയല്‍ രാജ്യങ്ങളും ലോകവും അപലപിച്ചതായും സൂ സെങ് ചാന്‍ വ്യക്തമാക്കി.

യുദ്ധക്കപ്പലുകളും വിമാനങ്ങളും തുടര്‍ച്ചയായി അതിര്‍ത്തി കടക്കുന്നതിനാല്‍ യുദ്ധ വിമാനങ്ങളും മിസൈലുകളും യുദ്ധസജ്ജമാക്കിനിര്‍ത്തിയിരിക്കുകയാണ് തായ്‍വാന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular