Friday, April 19, 2024
HomeKeralaനീലേശ്വരത്തു വന്‍ മയക്കുമരുന്ന് വേട്ട; രണ്ടുപേര്‍ പിടിയില്‍

നീലേശ്വരത്തു വന്‍ മയക്കുമരുന്ന് വേട്ട; രണ്ടുപേര്‍ പിടിയില്‍

കാസര്‍കോട്: നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റിനടുത്തു പൊലിസ് നടത്തിയ റൈഡില്‍ ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 25 ഗ്രാം എം.

ഡി. എം. എ, രണ്ട് കിലോ ഗ്രാം കഞ്ചാവ് എന്നിവയുമായി രണ്ടു​പേര്‍ അറസ്റ്റില്‍. മാടായി സ്വദേശി നിഷാം. എ (32), കണ്ണൂര്‍ തോട്ടടയിലെ മുഹമ്മദ്‌ താഹ(20) എന്നിവരാണ് അറസ്റ്റിലായത്.

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ക്ലീന്‍ കാസര്‍കോട് പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായരുടെയും നീലേശ്വരം ഇന്‍സ്‌പെക്ടര്‍ കെ. പി ശ്രീഹരി യുടെയും നേതൃത്വത്തിലാണ് റെയ്ഡ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular