Saturday, July 27, 2024
HomeUSAതായ്‌വാനിലേക്കു പെലോസി നയിച്ച സംഘത്തിൽ രാജാ കൃഷ്ണമൂർത്തിയും

തായ്‌വാനിലേക്കു പെലോസി നയിച്ച സംഘത്തിൽ രാജാ കൃഷ്ണമൂർത്തിയും

യു എസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ നേതൃത്വത്തിൽ തായ്‌വാൻ സന്ദർശിച്ച കോൺഗ്രസ് അംഗങ്ങളിൽ ഇന്ത്യൻ അമേരിക്കൻ രാജാ കൃഷ്ണമൂർത്തിയും ഉണ്ടായിരുന്നു എന്ന് ബുധനാഴ്ച സ്ഥിരീകരണം വന്നു. ചൈനയുടെ ആക്രോശങ്ങൾ ഉയരുമ്പോൾ ലോകം ഹൃദയ മിടിപ്പോടെ നോക്കി നിന്ന സന്ദർശനത്തിൽ പെലോസിയോടൊപ്പം ഉണ്ടായിരുന്ന കോൺഗ്രസ് അംഗങ്ങളുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.

ബുധനാഴ്ച പെലോസി ദക്ഷിണ കൊറിയൻ നേതാക്കളെ കണ്ടപ്പോൾ മറ്റു അംഗങ്ങളും കൂടെ ഉണ്ടായിരുന്നു.

ഹൗസിന്റെ രഹസ്യാന്വേഷണ സമിതിയിൽ സ്ഥിരം അംഗമായ കൃഷ്ണമൂർത്തി തായ്‌വാൻ പ്രസിഡന്റ് സായി ഇങ് വെൻ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തി.

ബെയ്‌ജിംഗിലെ ടിയാൻ ആൻമിൻ ചത്വരത്തിൽ സമരം നയിച്ച വൂർ കൈക്സി, നാട് കടത്തപ്പെട്ട ഹോങ്കോങ് വിമത നേതാവ് ലാം വിൻ കീ എന്നിവരെയും കോൺഗ്രസ് അംഗങ്ങൾ കണ്ടു.

സന്ദർശനത്തിൽ രോഷം കൊണ്ട ചൈന കൃഷ്ണമൂർത്തിക്കു നേരെയും പ്രതികാര നടപടികൾ എടുക്കാൻ സാധ്യതയുണ്ട്. ഷിക്കാഗോയിൽ നിന്നുള്ള കോൺഗ്രസ് അംഗം ചൈനയെ നിരന്തരം വിമർശിക്കാറുണ്ട്.

അതേ സമയം, പെലോസിയുടെ നീക്കത്തെ പുകഴ്ത്തി റിപ്പബ്ലിക്കൻ നേതാക്കൾ പോലും മുന്നോട്ടു വന്നു. സെനറ്റിലെ പാർട്ടി നേതാവ് മിച് മക്കോണെലും 25 സെനറ്റ് അംഗങ്ങളും പെലോസിക്കു പിന്തുണ പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ പാർട്ടി സാധാരണ രൂക്ഷമായി എതിർക്കുന്ന ഒരു ഡെമോക്രാറ്റ് ആണ് പെലോസി.

RELATED ARTICLES

STORIES

Most Popular