Friday, April 26, 2024
HomeKeralaജഡ്ജ് ഹണി എം വര്‍ഗീസിനെതിരെ അതിജീവിത ഹൈക്കോടതിയില്‍ ; നീതി ലഭിക്കില്ല

ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെ അതിജീവിത ഹൈക്കോടതിയില്‍ ; നീതി ലഭിക്കില്ല

നടിയെ ആക്രമിച്ച കേസില്‍ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേയ്ക്ക് മാറ്റിയതിനെതിരെ അതിജീവിത ഹൈക്കോടതിയില്‍. കേസ് ഹണി എം വര്‍ഗീസ് തന്നെ പരിഗണിച്ചാല്‍ നീതി കിട്ടില്ലെന്നും ഇതിനാല്‍ കോടതി മാറ്റരുതെന്നുമാണ് നടിയുടെ ആവശ്യം.

നിലവില്‍ വിചാരണ നടക്കുന്ന സിബിഐ സ്‌പെഷ്യല്‍ കോടതി മൂന്നിന് പുതിയ ജഡ്ജിയെ നിയമിച്ച് ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് വിചാരണ മാറ്റാനായിരുന്നു തീരുമാനം. ഇചിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് കത്ത് നല്‍കിയത്.

എറണാകുളം ജില്ലയിലെ മറ്റ് വനിത ജഡ്ജിന് കീഴിലേക്ക് വിചാരണ മാറ്റണമെന്നാണ് ആവശ്യം. ഹണി എം വര്‍ഗീസ് താന്‍ നല്‍കിയ പല ഹര്‍ജികളിലും നീതിപൂര്‍വ്വമായല്ല നടപടി സ്വീകരിച്ചതെന്നും കത്തിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular