Friday, April 26, 2024
HomeIndiaഹൈക്കോടതി റദ്ദ് ചെയ്ത കേസില്‍ കന്യാസ്ത്രികള്‍ക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഹൈക്കോടതി റദ്ദ് ചെയ്ത കേസില്‍ കന്യാസ്ത്രികള്‍ക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കത്തോലിക്കാ സഭയിലെ രണ്ട്  കന്യാസ്ത്രികള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് പിണറായി സര്‍ക്കാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രികളുടെ ചിത്രം മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കി എന്നതാണ് കേസ്. ഈ കേസ് നിലനില്‍ക്കില്ലെന്ന് കാട്ടി ഹൈക്കോടതി നേരത്തെ റദ്ദ് ചെയ്തിരുന്നു

സിസ്റ്റര്‍ അമല, സിസ്റ്റര്‍ ആനി റോസ് എന്നിവര്‍ക്കെതിരെ കുറുവിലങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികളാണ് ഹൈക്കോടതി നേരത്തെ  റദ്ദാക്കിയത്. കന്യാസ്ത്രികളെ പ്രതി ചേര്‍ത്താണ് കുറവിലങ്ങാട് പൊലീസ് നേരത്തെ കേസെടുത്തിരുന്നത്.

ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രതി ചേര്‍ക്കപ്പെട്ട രണ്ട് കന്യാസ്ത്രികള്‍ ഇ-മെയില്‍ ചെയ്തിരുന്നു. ഇ-മെയില്‍ സന്ദേശത്തില്‍ ഇരയുടെ പേരു വെളിപ്പെടുത്തിയിരുന്നില്ല. ചിത്രമുണ്ടായിരുന്നെങ്കിലും ഇരയുടെ പേരും ചിത്രങ്ങളും വെളിപ്പെടുത്തരുതെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ പ്രസ്തുത ഇ-മെയില്‍ സന്ദേശം സ്വകാര്യ ആശയവിനിമയമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular