Wednesday, April 24, 2024
HomeIndiaമണ്ണിനടിയില്‍ നിന്ന് കരച്ചില്‍; അന്വേഷിച്ചിറങ്ങിയ കര്‍ഷകന്‍ കണ്ടത് ജീവനോടെ കുഴിച്ചുമൂടിയ പിഞ്ചുകുഞ്ഞിനെ

മണ്ണിനടിയില്‍ നിന്ന് കരച്ചില്‍; അന്വേഷിച്ചിറങ്ങിയ കര്‍ഷകന്‍ കണ്ടത് ജീവനോടെ കുഴിച്ചുമൂടിയ പിഞ്ചുകുഞ്ഞിനെ

അഹമ്മദാബാദ്: ജീവനോടെ കുഴിച്ചുമൂടിയ പിഞ്ചുകുഞ്ഞിനെ കര്‍ഷകന്‍ രക്ഷിച്ചു. ഗുജറാത്തിലെ സബര്‍കന്തയിലെ ഗാംഭോയി ഗ്രാമത്തിലാണ് സംഭവം.

കൃഷി സ്ഥലത്ത് നിന്ന് കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ കൈ കുഴിക്ക് പുറത്തായിരുന്നു. മണ്ണ് മാറ്റി കുഞ്ഞിനെ പുറത്തെടുത്ത ശേഷം കര്‍ഷകന്‍ ആംബുലന്‍സ് വിളിച്ച്‌ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ഐസിയുവിലേയ്ക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് രക്ഷിതാക്കള്‍ക്കായി അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular