Saturday, July 27, 2024
HomeIndiaറിസര്‍വ് ബാങ്ക് റിപോ നിരക്ക് 0.50 ശതമാനം വര്‍ധിപ്പിച്ചു

റിസര്‍വ് ബാങ്ക് റിപോ നിരക്ക് 0.50 ശതമാനം വര്‍ധിപ്പിച്ചു

മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.50 ശതമാനം വര്‍ധിപ്പിച്ചു. തുടര്‍ച്ചയായി മൂന്നാംതവണയാണ് റിസര്‍വ് ബാങ്ക് പരിശ നിരക്ക് ഉയര്‍ത്തുന്നത്.

പലിശ നിരക്ക് 0.50 ശതമാനം ഉയര്‍ത്തിയതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി. 2019 നു ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവാണിത്.

റിപ്പോ അരശതമാനം കൂട്ടിയതോടെ കോവിഡിനുമുമ്ബുള്ള നിരക്കിലെത്തി. കോവിഡിനു തൊട്ടുമുമ്ബ് റിപ്പോ നിരക്ക് 5.15ശതമാനമായിരുന്നു. പലിശ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഏകകണ്ഠമായി പിന്തുണക്കുകയായിരുന്നു. ഉയരുന്ന പണപ്പെരുപ്പവും ആഗോളതലത്തിലെ കേന്ദ്ര നിലപാടുമാണ് നിരക്ക് വര്‍ധനക്കു കാരണം.

2022-23 സാമ്ബത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 6.7ശതമാനം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളര്‍ച്ച 7.2ശതമാനം തിരിച്ചുപിടിക്കാനാകുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഏറ്റവും പുതിയ വര്‍ധനയോടെ, റിപ്പോ നിരക്ക് അല്ലെങ്കില്‍ ബാങ്കുകള്‍ വായ്പയെടുക്കുന്ന ഹ്രസ്വകാല വായ്പാ നിരക്ക് 5.15 ശതമാനം കവിഞ്ഞു.

RELATED ARTICLES

STORIES

Most Popular