Thursday, April 25, 2024
HomeGulfലോകകപ്പ്​: അറബ്​ മേഖലയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തും -ഹസന്‍ അല്‍ തവാദി

ലോകകപ്പ്​: അറബ്​ മേഖലയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തും -ഹസന്‍ അല്‍ തവാദി

ഖ​ത്ത​ര്‍ ദേ​ശീ​യ വി​ഷ​ന്‍ 2030െന്‍​റ ഭാ​ഗ​മാ​യാ​ണ് ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ പ​ദ്ധ​തി​യും ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു

ദോ​ഹ: ഖ​ത്ത​റി​ന്‍റെ മാ​ത്ര​മ​ല്ല, അ​യ​ല്‍​രാ​ജ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന അ​റ​ബ്​ മേ​ഖ​ല​യു​ടെ ത​ന്നെ ച​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന ഏ​ടാ​യി ഫി​ഫ ലോ​ക​ക​പ്പ്​ മാ​റു​മെ​ന്ന്​ പ്രാ​ദേ​ശി​ക സം​ഘാ​ട​ക​രാ​യ സു​പ്രീം ക​മ്മി​റ്റി ഫോ​ര്‍ ഡെ​ലി​വ​റി ആ​ന്‍​ഡ്​ ലെ​ഗ​സി​യു​ടെ ​സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഹ​സ​ന്‍ അ​ല്‍ ത​വാ​ദി. വ​ലി​യ മാ​റ്റ​ങ്ങ​ള്‍​ക്ക്​ തു​ട​ക്ക​മി​ടു​ന്ന​താ​യി​രി​ക്കും ലോ​ക​ക​പ്പി​ന്‍റെ ആ​തി​ഥേ​യ​ത്വം. സാ​മൂ​ഹി​ക, മാ​നു​ഷി​ക, സാ​മ്ബ​ത്തി​ക, പാ​രി​സ്​​ഥി​തി​ക മേ​ഖ​ല​ക​ളി​ല്‍ പ​രി​വ​ര്‍​ത്ത​ന​ത്തി​ന്​ ഈ ​ടൂ​ര്‍​ണ​മെന്‍റ് അ​വ​സ​ര​മാ​യി മാ​റും. മേ​ഖ​ല​യു​ടെ ച​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന ഏ​ടു​ക​ളി​ലൊ​ന്നാ​യി ഫി​ഫ ലോ​ക​ക​പ്പ് അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും ചെ​യ്യും -ഹ​സ​ന്‍ അ​ല്‍ ത​വാ​ദി വ്യ​ക്ത​മാ​ക്കി. ബ​ര്‍​മി​ങ്ഹാം കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​നോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​ന്ന കോ​മ​ണ്‍​വെ​ല്‍​ത്ത് രാ​ജ്യ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മി​ഡി​ലീ​സ്​​റ്റി​ലും അ​റ​ബ് ലോ​ക​ത്തും ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ കാ​യി​ക മാ​മാ​ങ്ക​മാ​യി​രി​ക്കും ഖ​ത്ത​ര്‍ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പെ​ന്നും യോ​ഗ​ത്തി​ലെ മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​യ അ​ല്‍ ത​വാ​ദി ചൂ​ണ്ടി​ക്കാ​ട്ടി.

പ​തി​റ്റാ​ണ്ടു​ക​ളാ​യി ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണ് ഓ​രോ ലോ​ക​ക​പ്പും അ​ത​ത് മേ​ഖ​ല​ക​ളി​ല്‍ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളെ ഉ​ള്‍​ക്കൊ​ണ്ട​ത്. ഈ ​സ​മ​യം, ഇ​ത് ഞ​ങ്ങ​ളു​ടെ ഊ​ഴ​മാ​ണ്. ന​മ്മു​ടെ സ്വ​ന്തം നാ​ടി​നാ​യി ച​രി​ത്രം സൃ​ഷ്​​ടി​ക്കാ​നു​ള്ള സ​മ​യം. അ​റ​ബ് ലോ​ക​ത്തി​ന്‍റെ​യും മി​ഡി​ലീ​സ്​​റ്റി​ന്‍റെ​യും യ​ഥാ​ര്‍​ഥ പാ​ര​മ്ബ​ര്യ​വും പ്ര​താ​പ​വും ലോ​ക​ത്തെ കാ​ണി​ക്കു​ന്ന​തി​നു​ള്ള സു​വ​ര്‍​ണാ​വ​സ​ര​മാ​ണി​ത്. ഖ​ത്ത​ര്‍ ദേ​ശീ​യ വി​ഷ​ന്‍ 2030െന്‍​റ ഭാ​ഗ​മാ​യാ​ണ് ഫി​ഫ ലോ​ക​ക​പ്പ് 2022ന്‍റെ ഓ​രോ ലെ​ഗ​സി പ​ദ്ധ​തി​യും ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത് -അ​ല്‍ ത​വാ​ദി വി​ശ​ദീ​ക​രി​ച്ചു.

ലോ​ക​ക​പ്പി​നു മു​മ്ബു​ത​ന്നെ ലെ​ഗ​സി പ​ദ്ധ​തി​ക​ള്‍ അ​തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഇ​നി​യും മൂ​ന്നു മാ​സ​ത്തി​ല​ധി​കം സ​മ​യം ലോ​ക​ക​പ്പി​ന്‍റെ കി​ക്കോ​ഫി​നു​ണ്ടെ​ന്നും ത​വാ​ദി പ​റ​ഞ്ഞു.

ദോ​ഹ മെ​ട്രോ, ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം, പു​തി​യ റോ​ഡു​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, മ​റ്റു സൗ​ക​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്‍ രാ​ജ്യം സു​പ്ര​ധാ​ന​മാ​യ മാ​റ്റ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യി​രി​ക്കു​ന്ന​ത്. ലോ​ക​ക​പ്പി​നു​ശേ​ഷ​വും ദീ​ര്‍​ഘ​കാ​ല​ത്തേ​ക്കു​ള്ള സാ​മ്ബ​ത്തി​ക വ​ള​ര്‍​ച്ച​യി​ല്‍ ഇ​വ​യെ​ല്ലാം വ​ലി​യ പ​ങ്കു​വ​ഹി​ക്കും.

യാ​ഥാ​ര്‍​ഥ്യ​ത്തി​ലേ​ക്ക് വേ​ഗ​ത്തി​ല്‍ ചു​വ​ടു​വെ​ക്കു​ക​യാ​ണ് ന​മ്മു​ടെ സ്വ​പ്നം. ന​മ്മു​ടെ മേ​ഖ​ല​യു​ടെ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക​ക​പ്പ് മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ല്ലാ​വ​രി​ലേ​ക്കും ആ ​നി​മി​ഷ​ങ്ങ​ളെ പ​ങ്കു​വെ​ക്കാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ് -ഹ​സ​ന്‍ അ​ല്‍ ത​വാ​ദി പ​റ​ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular