Saturday, July 27, 2024
HomeIndiaഐശ്വര്യയെയും സച്ചിനെയും വളര്‍ത്തി വലുതാക്കി നാടിനുനല്‍കി, ഹാജി കലീമുള്ള ഖാന്റെ കയ്യില്‍ ഇനി ഉള്ളത് സുസ്മിത...

ഐശ്വര്യയെയും സച്ചിനെയും വളര്‍ത്തി വലുതാക്കി നാടിനുനല്‍കി, ഹാജി കലീമുള്ള ഖാന്റെ കയ്യില്‍ ഇനി ഉള്ളത് സുസ്മിത സെന്നും അമിത് ഷായും

ലക്‌നൗ: ഐശ്വര്യ, സച്ചിന്‍ എന്നീ മാമ്ബഴ ഇനങ്ങള്‍ ലോകത്തിന് നല്‍കിയ ഹാജി കലീമുള്ള ഖാന്‍ രണ്ട് പുതിയ സങ്കര ഇനങ്ങള്‍ കൂടി വികസിപ്പിച്ചു.

മുന്നത്തെപ്പോലെ ലോകം അറിയപ്പെടുന്ന ഇന്ത്യയില്‍ നിന്നുള്ള രണ്ട് സെലിബ്രിറ്റികളുടെ പേരുകളാണ് ഇവയ്ക്ക് നല്‍കിയത്. മുന്‍ മിസ് യൂണിവേഴ്സും ബോളിവുഡ് നടിയുമായ സുസ്മിത സെന്നിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും. ഉത്തര്‍പ്രദേശിലെ മലിഹാബാദിലുള്ള അദ്ദേഹത്തിന്റെ തോട്ടത്തിലാണ് ഇവ രണ്ടും വികസിപ്പിച്ചതും കൃഷി ചെയ്യുന്നതും.

മനോഹരവും അല്പം വളവുള്ളതുമാണ് സുസ്മിത സെന്നിന്റെ പേരിലുള്ള ഇനം, പുറംപോലെ അകവും മനോഹരം എന്നാണ് ഇതിനെ കലീമുള്ള വിശേഷിപ്പിക്കുന്നത്. കരുത്തുറ്റ വ്യക്തിത്വവുമായി തീര്‍ച്ചയായും പൊരുത്തപ്പെടുന്നതാണ് അമിത് ഷായുടെ പേരിലുള്ള മാമ്ബഴം ഇനം എന്നാണ് അദ്ദേഹം പറയുന്നത്. വലിപ്പത്തിലും സ്വാദിലും ഏറെ പ്രത്യേകതകളുള്ളതാണത്രേ ഇത്. “ഞാന്‍ വളരെയധികം പരിശ്രമിച്ചു, ഉടന്‍ തന്നെ മാമ്ബഴം എല്ലാവര്‍ക്കും ലഭ്യമാകും. അതിന്റെ രുചി വളരെ മികച്ചതായിരിക്കണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു, അത് ശരിക്കും ‘അമിത് ഷാ’ ആണെന്ന് ആളുകള്‍ ഉടന്‍ പറയും- പുതിയ ഇനത്തെക്കുറിച്ച്‌ ഹാജി കലീമുള്ള പറഞ്ഞു.ഐശ്വര്യ റായിയുടെ പേരിലാണ് ഹാജി കലീമുള്ള ആദ്യമായി സ്പെഷ്യല്‍ മാമ്ബഴം വികസിപ്പിച്ചെടുത്തത്. അവരുടെ സൗന്ദര്യം എന്നെന്നും ഈ ലോകത്ത് ഉണ്ടായിരിക്കണമെന്ന ആഗ്രഹമാണ് തന്നെ ഇതിലേക്ക് എത്തിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. സുസ്മിത സെന്നിന്റെ കാര്യത്തിലും അതുതന്നെ.

മാമ്ബഴ മനുഷ്യന്‍ എന്നറിയപ്പെടുന്ന ഹാജി കലീമുള്ള ഖാന്‍ പതിറ്റാണ്ടുകളായി സങ്കരയിനം മാവിനങ്ങളെ വളര്‍ത്തുന്നുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഐശ്വര്യ റായ്, അഖിലേഷ് യാദവ്, സോണിയാ ഗാന്ധി, നരേന്ദ്ര മോദി തുടങ്ങിയ സെലിബ്രിറ്റികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. 2008-ല്‍ ഖാനെ പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ലക്നൗവിന് സമീപം മാലിഹാബാദില്‍ ജനിച്ച ഖാന്‍, ഏഴാം ക്ലാസില്‍ പഠിക്കുമ്ബോള്‍ പഠനം ഉപേക്ഷിച്ച്‌ കൃഷിയിലേക്ക് തിരിയുകയായിരുന്നു.

RELATED ARTICLES

STORIES

Most Popular