Thursday, March 28, 2024
HomeKeralaഎഴുപത് മീറ്ററോളം താഴ്ചയില്‍ കാര്‍ മറിഞ്ഞു, വാഹനത്തില്‍ നിന്ന് ഇറങ്ങിയതും കാല്‍തെറ്റി പുഴയിലേക്ക് : യുവതി...

എഴുപത് മീറ്ററോളം താഴ്ചയില്‍ കാര്‍ മറിഞ്ഞു, വാഹനത്തില്‍ നിന്ന് ഇറങ്ങിയതും കാല്‍തെറ്റി പുഴയിലേക്ക് : യുവതി ഒഴുകിയെത്തിയത് ആശുപത്രിയ്ക്ക് സമീപം

ഇടുക്കി: 70 മീറ്ററോളം താഴ്ചയില്‍ പുഴയോരത്തേക്ക് മറിഞ്ഞ കാറില്‍ നിന്ന് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.

ചെറുതോണി സ്വദേശി മഹേശ്വരന്റെ ഭാര്യ അനു മഹേശ്വരനാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം.

തങ്കമണിയില്‍ നിന്ന് ചെറുതോണിയിലെ വീട്ടിലേക്ക് പോകുകയായിരുന്നു അനു. കാറില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വാഹനം മരിയാപുരത്തിന് സമീപമെത്തിയപ്പോള്‍, എതിര്‍ദിശയില്‍ നിന്ന് അമിത വേഗത്തില്‍ വരുന്ന വാഹനത്തെ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിക്കുകയായിരുന്നു. ഇതോടെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പുഴയോരത്തെത്തുകയായിരുന്നു.

പരിക്കേറ്റ അനു മെല്ലെ കാറില്‍ നിന്നിറങ്ങി മുന്നോട്ട് നിങ്ങുന്നതിനിടെ പുഴയിലേക്ക് വീഴുകയും ചെയ്തു. നൂറ് മീറ്ററോളം ഒഴുകിയെങ്കിലും എങ്ങനെയോ പുല്ലില്‍ പിടിച്ചു കരയ്ക്ക് കയറി. മരിയാപുരം പി എച്ച്‌ സിയുടെ പിന്നിലായിരുന്നു യുവതിയെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular