Saturday, April 20, 2024
HomeKeralaമാധ്യമങ്ങള്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാനുള്ള ഇടപെടല്‍ വേണം -മന്ത്രി കെ. രാജന്‍

മാധ്യമങ്ങള്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാനുള്ള ഇടപെടല്‍ വേണം -മന്ത്രി കെ. രാജന്‍

കോഴിക്കോട്: മാധ്യമങ്ങള്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാനുള്ള ഇടപെടലുകള്‍ ആവശ്യമാണെന്ന് റവന്യൂ മന്ത്രി അഡ്വ.

കെ. രാജന്‍. സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം പത്താം സംസ്ഥാന സമ്മേളനം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ പ്രശ്നങ്ങളില്‍ പരിഹാരമുണ്ടാക്കുമെന്നും അതൊരു ആദരവിന്‍റെ പ്രശ്നമായി കാണുമെന്നും കോഴിക്കോട്ട് മീഡിയ മ്യൂസിയമുണ്ടാക്കാന്‍ സഹായം നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. കേരളം എങ്ങനെ ദൈവത്തിന്‍റെ സ്വന്തം നാടായി എന്നത് പലപ്പോഴും നാം വിസ്മരിച്ചുപോകുന്നു. ഫാഷിസ്റ്റ് കാലത്ത് ഭരണകൂടങ്ങള്‍ മാധ്യമപ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നു. ഇഷ്ടമില്ലാത്ത മാധ്യമങ്ങള്‍ പൂട്ടിക്കുകയെന്ന പുതിയ ശീലത്തിലേക്ക് വന്നു. മീഡിയവണും നാഷനല്‍ ഹെറാള്‍ഡുമൊക്കെ നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുന്നു.

അക്ഷരങ്ങളുടെ കൂട്ടുകാരെ അടച്ചുപൂട്ടുന്ന തന്ത്രത്തിലേക്ക് ഭരണകൂടം പോകുന്നത് ഗൗരവത്തിലെടുക്കണം. പത്രാധിപന്മാരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ അകലമേറുന്നോയെന്ന് പരിശോധിക്കണം. മാനേജ്മെന്‍റിന്‍റെ ആവശ്യത്തിനായി എഴുതാനാവില്ലെന്ന് പ്രഖ്യാപിച്ചും ഇടഞ്ഞും നിന്ന മാധ്യമപ്രവര്‍ത്തകരുടെ നാടാണ് കേരളം. സമരസപ്പെടുന്നതിന്‍റെ തുല്യതയിലേക്ക് പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രസിഡന്‍റ് അഡ്വ. വി. പ്രതാപചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ടി.വി. ബാലന്‍, എം. രാജന്‍, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ നിയുക്ത പ്രസിഡന്‍റ് എം.വി. വിനീത, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്‍റ് എം. ഫിറോസ് ഖാന്‍, എ. മാധവന്‍ എന്നിവര്‍ സംസാരിച്ചു. സി.എം. കൃഷ്ണപ്പണിക്കര്‍ സ്വാഗതവും ഹരിദാസന്‍ പാലയില്‍ നന്ദിയും പറഞ്ഞു. നിധീഷ് നടേരി രചിച്ച്‌ സായി ബാലന്‍ സംവിധാനം ചെയ്ത അവതരണഗാനവുമുണ്ടായി. പി.കെ. മുഹമ്മദ് പതാകയുയര്‍ത്തി. സമ്മേളനം ശനിയാഴ്ച സമാപിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular