Friday, March 29, 2024
HomeUSAകാത്തലിക് ആര്‍ച്ച് ഡയോസിസിന്റെ തീരുമാനം ശരിവെച്ച് കോടതി

കാത്തലിക് ആര്‍ച്ച് ഡയോസിസിന്റെ തീരുമാനം ശരിവെച്ച് കോടതി

ഇന്ത്യാനപോലീസ്: ഇന്‍സ്റ്റിറ്റിയൂഷന്റെ മോറല്‍ വാല്യൂസിന് വിരുദ്ധമായ ജീവിത രീതി പിന്തുടര്‍ന്ന് വന്നിരുന്ന സ്‌ക്കൂള്‍ ഗൈഡന്‍സ് കൗണ്‍സിലറിനെ പിരിച്ചുവിട്ട നടപടി യു.എസ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ സെവന്‍ത്ത് സര്‍ക്യൂട്ട് ശരിവെച്ചു. കഴിഞ്ഞ വാരാന്ത്യമായിരുന്നു റിലീജിയസ് ഫ്രീഡമിനു വേണ്ടി നിലനിന്നിരുന്നവരുടെ പ്രതീക്ഷകള്‍ക്കനുസരിച്ചുള്ള വിധി പുറത്തു വന്നിരുന്നത്.

ഇന്ത്യാന പോലീസ് കാത്തലിക് ആര്‍ച്ച് ഡയോസിസിന്റെ കീഴിലുള്ള റോണ്‍കാലി ഹൈസ്‌ക്കൂളില്‍ കഴിഞ്ഞ 40 വര്‍ഷമായി  അസിസ്റ്റന്റ് ബാന്‍ഡ് ഡയറക്ടര്‍, ന്യൂ ടെസ്റ്റ്‌മെന്റ് റ്റീച്ചര്‍, ഗൈഡന്‍സ് കൗണ്‍സിലര്‍ തുടങ്ങി നിരവധി തസ്തികളില്‍ ജോലി ചെയ്തുവന്നിരുന്ന ലിന്‍സ്റ്റാര്‍കിയെയാണ് സ്വവര്‍ഗ ബന്ധം പുലര്‍ത്തിയതിന്റെ പേരില്‍ പിരിച്ചുവിട്ടത്. ഇത് ലിന്‍സ്റ്റാര്‍ക്കിയുമായി ഉണ്ടാക്കിയ കരാറിന് വിരുദ്ധമാണെന്ന്, കാത്തലിക് മോറല്‍ ടീച്ചിംഗിന് എതിരാണെന്നുമായിരുന്നു മാനേജ്‌മെന്റിന്റെ നിലപാട്.

2018 ആഗസ്റ്റില്‍ സ്‌ക്കൂള്‍ അധികൃതരെ താന്‍ സ്വവര്‍ഗ യൂണിയനിലുള്ള വ്യക്തിയാണെന്ന് അറിയിച്ചിരുന്നു. ഇതുവര്‍ഷം തോറും പുതുക്കുന്ന കറാറിന് എതിരായിരുന്നു. നിയമപരമായി വിവാഹിതരാകാതെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്യുന്നതിനോ, പിരിച്ചുവിടലിനോ കാരണമാകുമെന്ന് ചൂണ്ടികാണിച്ചിരുന്നു.

കാത്തലിക് വിശ്വാസമനുസരിച്ചു വിവാഹമെന്നതു പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമേ ആകാവൂ എന്ന് അനുശാസിക്കുന്നു. അതുകൊണ്ട് ഇവരുടെ കരാര്‍ പുതുക്കുന്നതിന് സ്‌ക്കൂള്‍ വിസമ്മതിച്ചു.
ഈ തീരുമാനത്തിനെതിരെ ആര്‍ച്ചു ഡയോസിനെ പ്രതിയാക്കി 2019 ജൂലായില്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയിലാണ് ഈ വിധി ഉണ്ടായിരിക്കുന്നത്. സിവില്‍ റൈററ്‌സിന്റെ ലംഘനമാണിതെന്ന് കൗണ്‍സിലര്‍ ചൂണ്ടികാട്ടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular