Saturday, April 20, 2024
HomeKeralaകുനോ ദേശീയോദ്യാനത്തിലെ പുള്ളിപ്പുലികള്‍ക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കുന്നു

കുനോ ദേശീയോദ്യാനത്തിലെ പുള്ളിപ്പുലികള്‍ക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കുന്നു

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ പുള്ളിപ്പുലികള്‍ക്കും കഴുതപ്പുലികള്‍ക്കും റേഡിയോ കോളര്‍ ഘടിപ്പിക്കുന്നു.

നമീബിയയില്‍ നിന്ന് പുതുതായി വരുന്ന ചീറ്റകളെ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടെത്താനാണ് റേഡിയോ കോളറുകള്‍ ഘടിപ്പിച്ചിക്കുന്നത്. ഡെറാഡൂണിലെ വേള്‍ഡ് ലെഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹായത്തോടെ 10 പുള്ളിപ്പുലികള്‍ക്കും കഴുതപ്പുലികള്‍ക്കുമാണ് റേഡിയോ കോളറുകള്‍ ഘടിപ്പിക്കുക. കഴിഞ്ഞ മാസം നമീബിയയില്‍ നിന്ന് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ ചീറ്റകളുള്ള രാജ്യം കൂടിയാണ് നമീബിയ. കരാര്‍ പ്രകാരം 10 ചീറ്റകളെ എത്തിക്കും. ഇവ ഈ മാസം 15ന് എത്തും. 1952-ല്‍ ചീറ്റകളെ രാജ്യത്ത് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചിരുന്നു. അനിയന്ത്രിതമായ വേട്ടയാടലും ആവാസവ്യവസ്ഥയുടെ തകര്‍ച്ചയും അവയുടെ വംശനാശത്തിനുള്ള കാരണങ്ങളില്‍ ഒന്നായി മാറി.

കുനോ ഉദ്യാനത്തില്‍ എത്തുന്ന അതിഥിചീറ്റകളോട് ഇപ്പോള്‍ അവിടെയുള്ള മൃ​ഗങ്ങളുടെ പെരുമാറ്റം എങ്ങനെയായിരിക്കുമെന്നതില്‍ ആശങ്കയുണ്ട്. റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിലൂടെ ഇവയെ കൃത്യമായി നിരീക്ഷിക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular