Friday, April 26, 2024
HomeKeralaറെയില്‍വേ ട്രാക്കിലൂടെ നടക്കവെ ട്രെയിനിന്റെ കാറ്റേറ്റ് യുവതികള്‍ തോട്ടില്‍ വീണു; ഒരാള്‍ക്ക് ദാരുണാന്ത്യം

റെയില്‍വേ ട്രാക്കിലൂടെ നടക്കവെ ട്രെയിനിന്റെ കാറ്റേറ്റ് യുവതികള്‍ തോട്ടില്‍ വീണു; ഒരാള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: റെയില്‍വേ ട്രാക്കിലൂടെ നടക്കവേ ട്രെയിനിന്റെ കാറ്റടിച്ച്‌ തോട്ടിലേയ്ക്ക് വീണ സ്ത്രീകളില്‍ ഒരാള്‍ മരിച്ചു.

വി ആര്‍ പുരം സ്വദേശി ദേവി കൃഷ്ണ(28)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫൗസിയ(35)യെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

ചാലക്കുടി വി ആര്‍ പുരത്താണ് സംഭവം നടന്നത്. റോഡില്‍ വെള്ളമായതിനാല്‍ റെയില്‍വെ ട്രാക്കിലൂടെ നടക്കുന്നതിനിടെയായിരുന്നു അപകടം. ട്രയിന്‍ വരുന്നത് കണ്ട് ഇരുവരും ട്രാക്കില്‍ നിന്ന് മാറി നിന്നു. ട്രയിന്‍ പോകുന്നതിനിടെ അതിന്റെ കാറ്റടിച്ച്‌ തോട്ടിലേയ്ക്ക് വീഴുകയായിരുന്നു.ദേവി കൃഷ്ണയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വെള്ളത്തില്‍ വീണ ഫൗസിയയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular