Friday, April 19, 2024
HomeKeralaപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി; ട്രെയിനില്‍ അന്യസംസ്ഥാന തൊഴിലാളിയെ കൊള്ളയടിച്ച്‌ സഹയാത്രികന്‍

പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി; ട്രെയിനില്‍ അന്യസംസ്ഥാന തൊഴിലാളിയെ കൊള്ളയടിച്ച്‌ സഹയാത്രികന്‍

തിരൂര്‍: ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി ട്രെയിന്‍ യാത്രികനെ ബോധരഹിതനാക്കി കൊള്ളയടിച്ചതായി പരാതി.

ഉത്തര്‍പ്രദേശ് സ്വദേശിയായ നാദിം അഹമദിനെയാണ് (30) കൊള്ളയടിച്ചത്. മുംബൈയില്‍ നിന്നും ചെങ്ങന്നൂരിലേക്ക് ജോലി തേടിയുള്ള യാത്രയില്‍ നേത്രാവതി എക്സ്പ്രസിലാണ് നാദിമിന് സഹയാത്രികന്‍ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയത്.

ബോധരഹിതായ നാദിമിന്‍റെ ബാഗില്‍ നിന്നും 5000 രൂപയും മൊബൈല്‍ ഫോണും സഹയാത്രികന്‍ കവര്‍ന്നതായാണ് പരാതി. ബോധം തെളിഞ്ഞ യുവാവ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങി പ്ലാറ്റ്ഫോമില്‍ അവശനായി ഇരിക്കുന്നത് കണ്ട യാത്രക്കാരാണ് ആര്‍.പി.എഫിനെ വിവരമറിയിച്ചത്. എസ്.ഐ സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ നാദിമിനെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാര്‍ബര്‍ തൊഴിലാളിയായ നാദിം മുമ്ബ് ചങ്ങനാശ്ശേരിയില്‍ ജോലി ചെയ്തിരുന്നു. തുടര്‍ന്ന് വിദേശത്തേക്ക് പോയതിനുശേഷം നാട്ടിലെത്തി വീണ്ടും ചങ്ങനാശ്ശേരിയിലേക്ക് പഴയ തൊഴിലുടമയെ കാണാന്‍ എത്തുന്നതിനിടെയാണ് മോഷണത്തിന് ഇരയായത്. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular