Saturday, April 20, 2024
HomeKeralaഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്: പെരിയാറിന്‍്റെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍

ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്: പെരിയാറിന്‍്റെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍

എറണാകുളം: ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

ഇടുക്കി ഡാമിലെ അധിക ജലം സ്പില്‍വേയിലൂടെ ഒഴുക്കി വിടുന്നതിന്‍്റെ ഭാഗമായി മുന്നാം ഘട്ട മുന്നറിയിപ്പായാണ് രാവിലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പെരിയാറിന്‍്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍ദേശം നല്‍കി.

എല്ലാ താലൂക്കുകളിലും അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. ക്യാംപുകള്‍ അധികമായി തുറക്കുന്നതിന് നടപടി സ്വീകരിക്കും. പെരിയാറിന്‍്റെ സമീപ പ്രദേശങ്ങളിലുള്ള പഞ്ചായത്തുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കും. ജനപ്രതിനിധികളുമായി ആലോചിച്ച്‌ അടിയന്തര സംവിധാനങ്ങള്‍ ഒരുക്കും. താലൂക്കുകളില്‍ നിന്നുള്ള വിവരങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

ക്യാംപുകള്‍ ആരംഭിക്കുന്നതിന് ഇന്‍്റര്‍ ഏജന്‍സി ഗ്രൂപ്പിന്‍്റെ സഹായവും തേടും. പെരിയാറിന്‍്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ 10 സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് തന്നെയാണ്. ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച്‌ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138.05 അടിയായി.

വൃഷ്ടിപ്രദേശങ്ങളില്‍ പെയ്ത മഴയേ തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി അധിക ജലം പെരിയാറിലേക്ക് ഒഴുക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം കൂടിയെത്തിയാല്‍ ജലനിരപ്പ് വീണ്ടും ഉയരും. വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നതും ആശങ്കയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular