തിരുവനന്തപുരം:സംസ്ഥാനം മറ്റൊരു പ്രളയ സാഹചര്യം നേരിടുമ്ബോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ച 4912.45 കോടിയില്‍ ഇനിയും ചെലവിടാതെ 772.38 കോടി രൂപ.പൊതുജനങ്ങളില്‍ നിന്നും സാലറി ചലഞ്ചിലൂടെയും സമാഹരിച്ച തുകയാണിത്.ദുരന്ത സഹായമടക്കം നല്‍കാനുണ്ടെന്ന ഒട്ടേറെ പരാതികള്‍ നിലനില്‍ക്കുമ്ബോഴാണ് ചിലവാക്കാത്ത വലിയൊരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ കിടക്കുന്നത്.
കെയര്‍ഹോം പദ്ധതിക്കായി സഹകരണവകുപ്പില്‍ നിന്ന് ലഭിച്ച 52.69 കോടി മാത്രമാണ് മുഴുവന്‍ ചെലവഴിച്ചത്.
റീബില്‍ഡ് കേരളയ്ക്കുള്‍പ്പെടെയാണ് ദുരിതാശ്വാസനിധിയിലേക്ക് 2018 ജൂലായ് 27 മുതല്‍ 2020 മാര്‍ച്ച് മൂന്നുവരെ ധനസഹായം സ്വീകരിച്ചത്.2018, 2019 പ്രളയകാലത്ത് 31,000 കോടിയുടെ നാശനഷ്ടം ഉണ്ടായെന്നാണ് സര്‍ക്കാര്‍ കണക്ക്.