Monday, August 8, 2022
HomeKeralaബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കൊല്ലം ഇളമ്ബള്ളൂര്‍ സ്വദേശി ഷാഫി (24), ഉമ്മയനല്ലൂര്‍ സ്വദേശി സെ്യ്‌ത് അലി (23) എന്നിവരാണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്.
ജൂലൈ 11-ന് കണിയാരേത്തുപടിയില്‍ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നുപോയ വീട്ടമ്മയുടെ മാല പറിച്ച കേസിലാണ് പ്രതികള്‍ പിടിയിലായത്.ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പത്തനംതിട്ട ഡിവൈ.എസ്‌.പി എസ് നന്ദകുമാര്‍, നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്. പി കെ.എ വിദ്യാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷ്‌ടാക്കള്‍ കുടുങ്ങിയത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular