Saturday, April 20, 2024
HomeKeralaറോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം; ദേശീയപാതയിലെ കുഴികള്‍ അടക്കാന്‍ പൊതുമരാമത്തിന് അധികാരമില്ലെന്ന്...

റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം; ദേശീയപാതയിലെ കുഴികള്‍ അടക്കാന്‍ പൊതുമരാമത്തിന് അധികാരമില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം | ദേശീയപാതയിലെ കുഴികള്‍ അടക്കാന്‍ പൊതുമരാമത്ത് വകുപ്പിന് അധികാരമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

അങ്ങിനെ ചെയ്താല്‍ അത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാകുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാത നെടുമ്ബാശേരിയില്‍ റോഡിലെ കുഴിയില്‍ പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

അപകടം ദൗര്‍ഭാഗ്യകരമാണ്. അപകടം നടന്ന റോഡ് ഏത് വകുപ്പിന് കീഴിലാണെന്ന് നോക്കിയല്ല ഇടപെടുന്നത്. അതേ സമയം ദേശീയപാതകളിലെ കുഴികള്‍ അടക്കാന്‍ ബന്ധപ്പെട്ട വകുപ്പ് ആവശ്യമായ നടപടികള്‍ എടുക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളിലെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്ന മുറക്ക് പരിഹരിച്ചു വരുന്നുണ്ട്. ജനകീയ പങ്കാളിത്തതോടെയാണിത്. റോഡിലെ കുഴികള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ റോഡരുകില്‍ ബന്ധപ്പെട്ടവരുടെ ഫോണ്‍ നമ്ബര്‍ അടക്കമുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനാല്‍ വലിയ തോതിലുള്ള ഗുണം ഉണ്ടായി. എന്നാല്‍ ഇത്തരം ഒരു ഇടപെടല്‍ ദേശീയപാത അതോറിറ്റയില്‍ നിന്നും ഉണ്ടാകുന്നില്ലെന്നും മന്ത്രി പറഞ്ഞു

വ്യക്തമായ ഭരണഘടനാ സംവിധാനങ്ങള്‍ ഉള്ള ഒരു രാജ്യത്ത് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വകുപ്പില്‍ പൊതുമരാമത്ത് വകുപ്പിന് ഇടപെടാന്‍ നിയമപരമായ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കര്‍ശനമായി ഇടപെടാന്‍ തന്നെയാണ്ഞങ്ങളുടെ തീരുമാനം. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കും. ഇതിനുള്ള നിര്‍ദ്ദേശം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ട്.കേരളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ എത്ര പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ ഞങ്ങള്‍ നടപടിയെടുത്തു. ഇങ്ങനെ നടപടിയെടുത്തവരുടെ പട്ടികയെടുത്താല്‍ ഒരു സംസ്ഥാന സമ്മേളനം വിളിക്കാനുള്ള ആളെ കിട്ടും. എന്തു കൊണ്ട് നിരുത്തരവാദിത്തപരമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ദേശീയ പാതാ അതോറിറ്റി നടപടിയെടുക്കുന്നില്ല. എറണാകുളം – തൃശ്ശൂര്‍ പാതയിലെ റോഡുകള്‍, ആലപ്പുഴയില്‍ ഹരിപ്പാട് ഭാഗത്തെ ദേശീയപാത ഇവിടെയെല്ലാം അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് പലവട്ടം ഞങ്ങള്‍ ദേശീയപാതാ അതോറിറ്റിക്ക് കത്തയച്ചതാണ്. ഇവിടെയെല്ലാം കരാറുകാരുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും പേരുകള്‍ ബോര്‍ഡില്‍ എഴുതി വയ്ക്കാന്‍ ദേശീയ പാതാ അതോറിറ്റി തയ്യാറാവണം. ജനം അറിയട്ടെ റോഡിലൊരു കുഴി വന്നാല്‍ ആരാണ് അത് അടയ്‌ക്കേണ്ടത്-മന്ത്രി പറഞ്ഞു

പറവൂര്‍ മാഞ്ഞാലി മനക്കപ്പടി സ്വദേശി ഹാഷിമാണ് (52) സ്‌കൂട്ടറില്‍ വരവെ റോഡിലെ കുഴിയില്‍ വീണ് മരിച്ചത്. ഹോട്ടല്‍ ജീവനക്കാരനായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്.

വെള്ളിയാഴ്ച രാത്രി ഹോട്ടല്‍ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്ബോള്‍ 10.20 ഓടെയായിരുന്നു അപകടമുണ്ടായത്. സമീപമുള്ള കുത്തനെയുള്ള വളവിലെ ഭീമന്‍കുഴിയില്‍ വീണ സ്‌കൂട്ടറില്‍ നിന്ന് ഹാഷിം റോഡിലേക്ക് തെറിച്ചു വീഴുകയും ഈ സമയം പിറകില്‍ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular