Thursday, April 25, 2024
HomeKeralaഈ കാരണം കൊണ്ട് പൊലീസിലെ ജോലി രാജിവച്ച്‌ പ്രമുഖ ചാനലിലെ വീഡിയോ എഡിറ്ററായി; ടിക്ക് ടോകിലെ...

ഈ കാരണം കൊണ്ട് പൊലീസിലെ ജോലി രാജിവച്ച്‌ പ്രമുഖ ചാനലിലെ വീഡിയോ എഡിറ്ററായി; ടിക്ക് ടോകിലെ ‘സൂപ്പര്‍താരം’ സ്ത്രീകളെ വലയിലാക്കിയത് പച്ചക്കള്ളങ്ങള്‍ പറഞ്ഞ്‌

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനിയെ ടിക്ക് ടോക് താരം പീഡിപ്പിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.

ചിറയിന്‍കീഴ് വെള്ളല്ലൂര്‍ കീഴ്‌പേരൂര്‍ കൃഷ്ണക്ഷേത്രത്തിന് സമീപം താമസിക്കുന്ന വിനീത് (25) ആണ് കേസിലെ പ്രതി.

ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ പ്രതി, തന്റെ പ്രശസ്തി ഉപയോഗിച്ചാണ് സ്ത്രീകളെ വലയിലാക്കിയിരുന്നത്. സൗഹൃദത്തിലാകുന്ന സ്ത്രീകളോട് പച്ചക്കള്ളങ്ങളായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. പൊലീസിലായിരുന്നു നേരത്തെ ജോലി ചെയ്തിരുന്നതെന്നും, ആരോഗ്യ പ്രശ്നങ്ങള്‍ മൂലം രാജിവച്ചതാണെന്നുമായിരുന്നു പലരെയും വിശ്വസിപ്പിച്ചിരുന്നത്.

പ്രമുഖ ചാനലിലെ വീഡിയോ എഡിറ്ററാണെന്നും ചില സ്ത്രീകളോട് പറഞ്ഞിരുന്നു. പല സ്ത്രീകളുമായുള്ള ചാറ്റുകളും സ്വകാര്യ ദൃശ്യങ്ങളും ഇയാള്‍ സൂക്ഷിച്ചുവച്ചിരുന്നു. ഫോണ്‍ പരിശോധിച്ചപ്പോള്‍ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. വിദ്യാര്‍ത്ഥികള്‍ മുതല്‍ വീട്ടമ്മമാര്‍വരെ ഇയാളുടെ വലയിലകപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

സോഷ്യല്‍ മീഡിയയില്‍ വൈറലാകാനുള്ള ടിപ്സ് പറഞ്ഞുകൊടുത്തുകൊണ്ടാണ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്. നിരവധി ഫോളോവേഴ്സ് ഉള്ളതുകൊണ്ട് തന്നെ പെണ്‍കുട്ടികളും യുവതികളും പെട്ടെന്ന് തന്നെ ഇയാളുടെ വലയില്‍ വീഴും. പിന്നീടാണ് പ്രതി തനിസ്വരൂപം പുറത്തെടുക്കുക.

പരാതിക്കാരിയായ പ​ര​വൂ​ര്‍​ ​സ്വ​ദേ​ശി​യാ​യ​ ​പെ​ണ്‍​കു​ട്ടി​യെ​ കാര്‍ വാങ്ങാന്‍ ഒപ്പം ചെല്ലാന്‍ ആവശ്യപ്പെട്ടാണ് തിരുവനന്തപുരത്ത് എത്തിച്ചത്. തലസ്ഥാന​ത്തെ​ത്തി​യ​പ്പോ​ള്‍​ ​ഫ്ര​ഷ് ​ആ​വാ​മെ​ന്നു​ ​പ​റ​ഞ്ഞ് ​ലോ​ഡ്‌​ജി​ല്‍​ ​മു​റി​യെ​ടു​ത്ത​ ​ശേ​ഷ​മാ​യി​രു​ന്നു​ ​പീ​ഡ​നം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular