Tuesday, April 16, 2024
HomeCinemaതല്ലുമാല'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

തല്ലുമാല’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല. ആക്ഷന്‍ കോമഡി ആയി എത്തുന്ന സിനിമ ഓഗസ്റ്റ് 12ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാനാണ്.

സിനിമയുടെ ട്രെയ്‌ലര്‍ ജൂലൈ 16ന് റിലീസ് ചെയ്യും. ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

ടോവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍, ഷറഫുധീന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ലുക്മാന്‍, സ്വാതി ദാസ് പ്രഭു, അദ്രി ജോ, വിനീത് കുമാര്‍, ഷൈന്‍ ടോം ചാക്കോ, ഹലീം ഖായിദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

2019 ഒക്ടോബറില്‍ മുഹ്സിന്‍ പരാരിയുടെ രണ്ടാമത്തെ സംവിധാനമായി തല്ലുമാല പ്രഖ്യാപിച്ചു, ആഷിഖ് അബുവും റിമ കല്ലിങ്കലും നിര്‍മ്മാതാക്കളായി. ടൊവിനോ തോമസിനെയും സൗബിന്‍ ഷാഹിറിനെയും നായകന്മാരായി പ്രഖ്യാപിച്ചിരുന്നു. പിന്നീട്, 2020 ഫെബ്രുവരിയില്‍, മുഹ്സിന്‍ പരാരി സ്ക്രിപ്റ്റ് ഭാഗം മാത്രമേ ചെയ്യൂ എന്നും ഖാലിദ് റഹ്മാന്‍ സിനിമാ സംവിധായകന്‍ ആകുമെന്നും പ്രഖ്യാപിച്ചു. ആഷിഖ് അബുവിനും റിമ കല്ലിങ്കലിനും പകരം ആഷിഖ് ഉസ്മാന്‍ നിര്‍മ്മാതാവായി. സൗബിന്‍ ഷാഹിറും ചിത്രത്തില്‍ നിന്ന് പുറത്തായി, പകരക്കാരനായി ഷറഫുധീന്‍ എത്തി. ഒപ്പം അഷ്‌റഫ് ഹംസ സഹ എഴുത്തുകാരനായി സിനിമയില്‍ ചേര്‍ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular