Wednesday, April 24, 2024
HomeIndiaപെട്രോള്‍,ഡീസല്‍ വിലയില്‍ നിന്ന് രക്ഷതേടി ഇലക്‌ട്രിക് വാഹനവുമായി ജയ്റാം രമേഷ്

പെട്രോള്‍,ഡീസല്‍ വിലയില്‍ നിന്ന് രക്ഷതേടി ഇലക്‌ട്രിക് വാഹനവുമായി ജയ്റാം രമേഷ്

ന്യൂഡല്‍ഹി: കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വിലയില്‍ നിന്ന് രക്ഷ തേടി ഇലക്‌ട്രിക് വാഹനത്തിലേക്ക് ചുവടു മാറ്റിയതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ്.

അതിന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കടപ്പാടും അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ ഗഡ്കരിയുമായി നടന്ന സംവാദത്തിനൊടുവില്‍ ടാറ്റ നെ​ക്സോണ്‍ ഇ.വി വാങ്ങി. 2035 ഓടെ ഇന്ത്യ എല്ലാ വിധത്തിലുള്ള പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 2021ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ 1.4 ശതമാനം ഇലക്‌ട്രിക് വാഹനങ്ങളായിരുന്നു. 2035 ഓടെയോ 2045 ഓടെയോ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനുള്ള പദ്ധതി എല്ലാ രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജയ്റാം രമേഷ് പറഞ്ഞു.

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ സര്‍ക്കാരിന് വല്ല മാര്‍ഗരേഖയോ പദ്ധതിയോ ഉണ്ടോയെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഗഡ്കരിയോട് ചോദിച്ചത്. അങ്ങനെയൊന്നില്ലെങ്കില്‍ നിര്‍മാതാക്കള്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിക്കില്ലെന്നും ചൂണ്ടിക്കാട്ടി.

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിര്‍ത്തലാക്കാന്‍ 2035 അല്ലെങ്കില്‍ 2040 സമയപരിധിയായി നിശ്ചയിക്കാനാവില്ലെന്നായിരുന്നു ഗഡ്കരിയുടെ മറുപടി. ഇപ്പോള്‍ ഒരു കാറ് വാങ്ങണമെങ്കില്‍ 15 ലക്ഷം രൂപയെങ്കിലും വേണം. പെട്രോളിന് 15000 രൂപയും മാറ്റി വെക്കണം.

എന്നാല്‍ ടാറ്റ നെ​ക്സോണ്‍ ഇ.വിക്ക് 2000 രൂപ മതി. മാത്രമല്ല, ശബ്ദവുമില്ല, മലിനീകരണവുമില്ല. ഇലക്‌ട്രിക് വാഹനങ്ങള്‍ സാമ്ബത്തിക ലാഭത്തിനൊപ്പം മലിനീകരണവും കുറക്കുന്നു എന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ധൈര്യമായി തെരഞ്ഞെടുക്കാമെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.

ഡീസല്‍,പെട്രോള്‍ വാഹനങ്ങള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്നതിന് താന്‍ അത്രത്തോളം പ്രതിജ്ഞാബദ്ധനല്ലെന്നും മാധ്യമങ്ങള്‍ വൈരുധ്യാത്മക നിലപാട് സ്വീകരിക്കുന്നത് പ്രശ്നം സൃഷ്ടിക്കുമെന്നും ഗഡ്കരി തുടര്‍ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular