Saturday, April 20, 2024
HomeKeralaബോളിവുഡ് സിനിമയെ വെല്ലുന്ന തിരക്കഥ: നടിക്ക് നീതി അകലയോ, ആശങ്കയെന്ന് എന്‍എസ് നുസൂര്‍

ബോളിവുഡ് സിനിമയെ വെല്ലുന്ന തിരക്കഥ: നടിക്ക് നീതി അകലയോ, ആശങ്കയെന്ന് എന്‍എസ് നുസൂര്‍

നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ നീതി അകലെയാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ എസ് നുസൂര്‍.

ബോളിവുഡ് സിനിമയെ വെല്ലുന്ന തിരക്കഥയും ഉത്തരേന്ത്യന്‍ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലവും ഒന്നും നമുക്ക് വേണ്ടെന്ന് പറയുന്ന നുസൂര്‍ സി പി എം രാഷ്ട്രീയ കുടുംബപശ്ചാത്തലം ഇതിന് ബാധികമാണെന്ന് എനിക്ക് വിശ്വാസമില്ലെന്നും വ്യക്തമാക്കുന്നു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലും എസ് എന്‍ സി ലാവ്‌ലിന്‍ കേസിലും സഹായിയായി നിന്ന രാമന്‍പിള്ള അസോസിയേറ്റ്സിലേക്ക് അന്വേഷണം എത്തുന്ന സമയത്ത് തന്നെ ഉദ്യോഗസ്ഥന്റെ കസേര തെറിപ്പിക്കാന്‍ തക്ക തരത്തിലുള്ള ശക്തരായ പ്രതിയോഗികള്‍ ഭരണതലത്തിലും പിടിപാടുള്ളവരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. നിരവധി പേരാണ് കുറിപ്പിനടിയില്‍ നുസൂറിനെ പിന്തുണച്ച്‌ രംഗത്ത് വന്നിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular