Tuesday, November 29, 2022
HomeKeralaഇന്‍ഡിഗോയെ വിലക്കിയത് താന്‍, കാലാവധി ഒരിക്കലും തീരില്ല -ഇ.പി. ജയരാജന്‍

ഇന്‍ഡിഗോയെ വിലക്കിയത് താന്‍, കാലാവധി ഒരിക്കലും തീരില്ല -ഇ.പി. ജയരാജന്‍

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനക്കമ്ബനിയെ താനാണ് വിലക്കിയതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. തന്‍റെ വിലക്കിന്റെ കാലാവധി ഒരിക്കലും തീരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണമ്മൂലയിലെ ചട്ടമ്ബിസ്വാമി ജന്മസ്ഥാന മണ്ഡപം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

പുണ്യ പുരുഷന്മാരുടെ കേന്ദ്രങ്ങളില്‍ സി.പി.എം നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നില്‍ എന്താണ് തെറ്റെന്ന് ജയരാജന്‍ ചോദിച്ചു. നവോഥാന നിര്‍മിതിക്കും സാമൂഹിക പരിഷ്കരണത്തിനും അമൂല്യ സംഭാവന നല്‍കിയ ഇതിഹാസ പുരുഷനാണ് ചട്ടമ്ബിസ്വാമി.

ഫ്യൂഡല്‍ മേധാവിത്വത്തിനും സവര്‍ണാധിപത്യത്തിനും എതിരെ പൊരുതിയ വിപ്ലവകാരി. ഇന്നത്തെ കേരളം സൃഷ്ടിക്കുന്നതില്‍ ചട്ടമ്ബിസ്വാമിയുടെ സംഭാവന വലുതാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular