Thursday, March 28, 2024
HomeIndiaസവാഹിരിയെ വധിച്ച ഡ്രോണ്‍ പറന്നുയര്‍ന്നത് കിര്‍ഗിസ്ഥാനില്‍ നിന്ന്, വെളിപ്പെടുത്തി പാകിസ്ഥാന്‍

സവാഹിരിയെ വധിച്ച ഡ്രോണ്‍ പറന്നുയര്‍ന്നത് കിര്‍ഗിസ്ഥാനില്‍ നിന്ന്, വെളിപ്പെടുത്തി പാകിസ്ഥാന്‍

ലാഹോര്‍: അല്‍ ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയെ വധിച്ച യുഎസ് മിലിട്ടറി ഡ്രോണ്‍ പറന്നുയര്‍ന്നത് കിര്‍ഗിസ്ഥാനില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്.

പാക്കിസ്ഥാനിലെ ഏറ്റവും പ്രചാരമുള്ള ദിനപ്പത്രമായ ഡോണിലാണ് ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്. പാക്കിസ്ഥാനില്‍ നിന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്ന വാദം പാക് സര്‍ക്കാര്‍ നേരത്തെ നിഷേധിച്ചിരുന്നു.

കിര്‍ഗിസ്ഥാനില്‍ അമേരിക്ക സ്ഥാപിച്ചിട്ടുള്ള സൈനിക താവളമായ ഗാന്‍സി എയര്‍ ബേസില്‍ നിന്നാണ് യുഎസ് മിലിട്ടറി ഡ്രോണ്‍ പറന്നുയര്‍ന്നത് എന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര കിര്‍ഗിസ്ഥാനിലെ മനാസ് നഗരത്തിലാണ് ഈ എയര്‍വെയ്സ് സ്ഥിതിചെയ്യുന്നത്. അമേരിക്കന്‍ പ്രതിരോധ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുതന്നെയാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്നും ഡോണ്‍ സ്ഥിരീകരിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular