Wednesday, April 24, 2024
HomeKeralaറോഡില്‍ കുഴഞ്ഞു വീണ ഡ്രൈവര്‍ക്ക് രക്ഷകനായ പോലീസുകാരന് ആദരവുമായി ആലുവ നജാത്ത് ആശുപത്രി

റോഡില്‍ കുഴഞ്ഞു വീണ ഡ്രൈവര്‍ക്ക് രക്ഷകനായ പോലീസുകാരന് ആദരവുമായി ആലുവ നജാത്ത് ആശുപത്രി

റോഡില്‍ കുഴഞ്ഞു വീണ ഡ്രൈവര്‍ക്ക് രക്ഷകനായ പോലീസുകാരന് ആദരവുമായി ആലുവ നജാത്ത് ആശുപത്രി.

കഴിഞ്ഞ കര്‍ക്കിടക വാവ് ബലി ദിവസമാണ് ഗുഡ്‌സ് ഓട്ടോ ഓടിക്കുന്നതിനിടയില്‍ ഡ്രൈവറായ കാദര്‍ ആലുവ പാലസ് റോഡില്‍ വച്ച്‌ കുഴഞ്ഞു വീണത്.

ഉടന്‍ തന്നെ കാദറിനെ
പോലീസുകാരനായ ആല്‍ഫിറ്റ് ആന്‍ഡ്രോസാണ് കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചത്.

ഒരു ജീവന്‍ രക്ഷിക്കാന്‍ ഇദ്ദേഹം കാണിച്ച നല്ല മനസിനുള്ള അംഗീകാരമായാണ് നജാത്ത് ആശുപത്രി ആല്‍ഫിറ്റിനെ ആദരിച്ചത്.

ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ സബ് ഇന്‍സ്‌പെക്ടര്‍ ബാവ ആല്‍ഫിറ്റിന് ഉപഹാരം നല്‍കി പരിപാടി ഉത്ഘാടനം ചെയ്തു.

ആശുപത്രി ഡയറക്ടര്‍ എം.അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് ഖാദറിന് വിദഗ്ദ ചികിത്സ നല്‍കിയ ഡോക്ടര്‍മാരായ മുഹിയുദ്ധീന്‍ ഹിജാസിനെയും,
റിഷാനയേയും എ.എസ്.ഐ ശ്രീകുമാര്‍ പൊന്നാടയണിയിച്ചു ആദരിച്ചു.

ഡോക്ടര്‍മാരായ മുഹമ്മദ്‌ റിയാദ്,എം.സജിത്ത്,
ക്യാഷ്വാലിറ്റി പി.ആര്‍.ഒ സഗീര്‍ അറക്കല്‍ നഴ്സിങ് സൂപ്രണ്ട് റോണിയ എന്നിവരും സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular