Friday, March 29, 2024
HomeIndiaസിയുഇ പരീക്ഷ; ആശയ കുഴപ്പം തുടരുന്നു

സിയുഇ പരീക്ഷ; ആശയ കുഴപ്പം തുടരുന്നു

ഡല്‍ഹി: വേണ്ട തയ്യാറെടുപ്പില്ലാതെ തുടങ്ങിയ പ്രഥമ ദേശീയ ബിരുദ പൊതുപ്രവേശന പരീക്ഷയില്‍ കൂട്ടക്കുഴപ്പം തുടരുന്നു.

മൂന്നാം ദിവസമായ ശനിയാഴ്‌ച നിരവധി കേന്ദ്രങ്ങളില്‍ പരീക്ഷ റദ്ദാക്കി. 15 ലക്ഷം കുട്ടികളും രക്ഷിതാക്കളും ആശങ്കയില്‍ ആയി. സാങ്കേതിക പ്രശ്‌നമാണെന്നാണ്‌ വിശദീകരണം.

53 കേന്ദ്രത്തിലാണ്‌ സെര്‍വര്‍ തകരാറുണ്ടായത്‌. ഈ മാസം 12–14 തീയതിയില്‍ വീണ്ടും പരീക്ഷ നടത്തുമെന്നാണ്‌ അറിയിപ്പ്‌. ശനിയാഴ്‌ച നടന്ന പരീക്ഷയുടെ ഒന്നാം ഭാഗംപോലും പലയിടത്തും പൂര്‍ത്തിയാക്കിയില്ല. വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയും തകരാറുണ്ടായി. ആദ്യ പരീക്ഷമുതല്‍ കൂട്ടക്കുഴപ്പമാണ്‌. അവസാന നിമിഷം കേന്ദ്രം മാറ്റിയതും ഹാള്‍ ടിക്കറ്റ്‌ എടുക്കാനാകാത്തതും പ്രതിസന്ധി കൂട്ടി. ആഗസ്ത് 10ന്‌ സമാപിക്കേണ്ട പരീക്ഷയാണ് ഇത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular