Thursday, April 25, 2024
HomeKeralaഅഞ്ചുകോടി രൂപ വില പറഞ്ഞ് മൂന്നര കിലോ തൂക്കമുള്ള ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമം, രണ്ടു പേര്‍...

അഞ്ചുകോടി രൂപ വില പറഞ്ഞ് മൂന്നര കിലോ തൂക്കമുള്ള ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമം, രണ്ടു പേര്‍ പിടിയില്‍

മലപ്പുറം: അഞ്ചുകോടി രൂപ വില പറഞ്ഞ് മൂന്നര കിലോ തൂക്കമുള്ള ഇരുതലമൂരിയെ വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പേര്‍ അറസ്റ്റില്‍.

ഒന്നാം പ്രതി പാണ്ടിക്കാട് വേങ്ങ‌ൂര്‍ സ്വദേശി പ‌ുല്ല‌ൂര്‍ശങ്ങാട്ടില്‍ മ‌ുഹമ്മദ് ആഷിക്(30), രണ്ടാം പ്രതി പെരിന്തല്‍മണ്ണയില്‍ ആക്രിക്കട നടത്തുന്ന കൊല്ലം സ്വദേശി അന്‍സാര്‍റഹീം (37) എന്നിവരാണ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

പ്രതികള്‍ ഇരുതല മൂരിയുമായി സംസ്ഥാനത്തിനകത്തും പുറത്തുമായി ഒട്ടേറെപ്പേരെ വില്‍പനയ്ക്കായി സമീപിച്ചതിനു പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. മുഹമ്മദ് ആഷിക്കിനെ മേലാറ്റൂര്‍ പൊലീസ് വെള്ളിയായ്ച അറസ്റ്റ് ചെയ്ത് വനം വകുപ്പിന് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസമാണ് രണ്ടാം പ്രതി അന്‍സാര്‍ റഹീമിനെ വേങ്ങൂരില്‍ വച്ച്‌ വനപാലകര്‍ പിടികൂടിയത്.

ഇരുതലമൂരിയെ ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംഘത്തിലെ കൂടുതല്‍ കണ്ണികളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഇരുതലമൂരിയെ വിദേശത്ത് എത്തിച്ച്‌ വില്‍പന നടത്താനും ഇതേ സംഘം ആലോചിച്ചിരുന്നു.

വന്യജീവി സംരക്ഷണ നിയമപ്രകാരം ജീവന് ഭീഷണിയ‌ുള്ള ജീവികള‌ുടെ ഗണത്തില്‍ ഉള്‍പെട‌ുത്തിയ ഇവയെ പിടിക്ക‌ുന്നതോ കൈവശം വയ്ക്ക‌ുന്നതോ വില്‍പന നടത്ത‌ുന്നതോ നിയമവിര‌ുദ്ധമാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular