Saturday, December 2, 2023
HomeKeralaബാണാസുര ഡാം തുറന്നു: രണ്ടാമത്തെ ഷട്ടര്‍ 10 സെ.മീ ഉയര്‍ത്തി, കക്കയം ഡാമില്‍ ഓറഞ്ച് അലര്‍ട്ട്

ബാണാസുര ഡാം തുറന്നു: രണ്ടാമത്തെ ഷട്ടര്‍ 10 സെ.മീ ഉയര്‍ത്തി, കക്കയം ഡാമില്‍ ഓറഞ്ച് അലര്‍ട്ട്

​വയനാട്: ബാണാസുര സാഗര്‍ ഡാം തുറന്നു. ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ കടന്നതിനെ തുടര്‍ന്നാണ് ബാണാസുര സാഗര്‍ ഡാം തുറന്നത്.

ജലനിരപ്പ് 2539 അടിയായിരുന്നു.

ബാണാസുര സാ​ഗര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ആണ് ഉയര്‍ത്തിയത്. നാല് ഷട്ടറുകളില്‍ ഒന്ന് ആണ് ഉയര്‍ത്തിയത്. ഒരു സെക്കന്റില്‍ 8.50 ഘനമീറ്റ‍ര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

ഡാമിന്റെ ഷട്ടര്‍ തുറക്കും മുമ്ബ് റവന്യുമന്ത്രി കെ രാജനും ജില്ലാ കളക്ടറും അടക്കമുള്ളവര്‍ ഡാമിലെത്തി സ്ഥിതി​ഗതികള്‍ വിലയിരിത്തിയിരുന്നു. കോട്ടാത്തറ മേഖലയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത ഉളളതിനാല്‍ ഈ ഭാ​ഗത്ത് നിന്ന് ആളുകളെ പൂര്‍ണ്ണമായി മാറ്റിയിട്ടുണ്ട്. ഡാമിനടുത്തേക്ക് പോകാനോ പുഴകളിലിറങ്ങാനോ മീന്‍ പിടിക്കാനോ അനുമതി ഇല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular