Thursday, March 28, 2024
HomeKeralaകെഎസ്‌ആര്‍ടിസിക്കു ഡീസല്‍ ക്ഷാമം മൂലമുള്ള യാത്രാപ്രശ്നം ഇന്നും തുടരും

കെഎസ്‌ആര്‍ടിസിക്കു ഡീസല്‍ ക്ഷാമം മൂലമുള്ള യാത്രാപ്രശ്നം ഇന്നും തുടരും

തിരുവനന്തപുരം ∙ സാമ്ബത്തിക പ്രതിസന്ധിയിലായ കെഎസ്‌ആര്‍ടിസിക്കു ഡീസല്‍ ക്ഷാമം മൂലമുള്ള യാത്രാപ്രശ്നം ഇന്നും തുടരും.

ധനവകുപ്പ് 20 കോടി രൂപ അനുവദിച്ചതിന്റെ ഫയല്‍ ഇനിയും ഗതാഗത വകുപ്പിലെത്തിയിട്ടില്ല.

കെഎസ്‌ആര്‍ടിസിക്കു ബജറ്റില്‍ അനുവദിച്ചത് 1000 കോടിയാണ്. അതിലേറെ തുക ഇതിനകം കൈമാറിക്കഴിഞ്ഞു. വീണ്ടും 20 കോടി നല്‍കുമ്ബോള്‍ ധനവകുപ്പിലെ ബജറ്റ് സെക്‌ഷനില്‍ നിന്ന് അനുമതി നല്‍കേണ്ടതുണ്ട്. അതിനാല്‍ പണം കൈമാറ്റം നടക്കാന്‍ ബുധനാഴ്ചയാകും. തിങ്കളാഴ്ചകളില്‍ 20 ലക്ഷത്തോളം യാത്രക്കാരാണു കെഎസ്‌ആര്‍ടിസിയെ ആശ്രയിക്കുന്നത്. ഡീസല്‍ ഇല്ലാതെ സര്‍വീസുകള്‍ വെട്ടിക്കുറച്ചിരിക്കുന്നതിനാല്‍ ഇന്നു യാത്രാക്ലേശം രൂക്ഷമായിരിക്കും. ഇന്നലെ ഞായറാഴ്ചയായിട്ടും ഒട്ടേറെപ്പേര്‍ യാത്രാ പ്രതിസന്ധി നേരിട്ടു.

എണ്ണക്കമ്ബനികള്‍ക്കു നല്‍കാനുള്ള 13 കോടിയില്‍ ഒരു കോടി രൂപ കെഎസ്‌ആര്‍ടിസി ഇന്നു കൊടുക്കും. അതോടെ കുറച്ചു സര്‍വീസുകള്‍ക്ക് ഉച്ച കഴിഞ്ഞു ഡീസല്‍ ലഭ്യമാക്കാന്‍ കഴിയും. വരുംദിവസങ്ങളില്‍ കടുത്ത പ്രതിസന്ധി ഉണ്ടാകാമെന്നു കെഎസ്‌ആര്‍ടിസി അറിയിച്ചിരുന്നു.

ബാങ്ക് വായ്പ തിരിച്ചടവിനു 30 കോടി, ശമ്ബളത്തിന് 20 കോടി എന്നിങ്ങനെ എല്ലാ മാസവും 50 കോടി നല്‍കാമെന്നാണു ധനവകുപ്പിന്റെ ധാരണ. എന്നാല്‍ ഇൗ തുക യഥാസമയം നല്‍കാതെ മാസാവസാനം വരെ നീട്ടിക്കൊണ്ടു പോകുന്നതാണു പ്രധാന പ്രശ്നം. മാസാദ്യം നല്‍കിയിരുന്നെങ്കില്‍ ജീവനക്കാരുടെ ശമ്ബളം യഥാസമയം നല്‍കി സമരത്തിനൊരു പരിഹാരവും ഉണ്ടാക്കാമായിരുന്നു. ഇപ്പോള്‍ ജൂണിലെ ശമ്ബളമാണ് ഓഗസ്റ്റ് ആദ്യം കൊടുക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular