Monday, September 26, 2022
HomeUSAബൈഡൻ കോവിഡ് നെഗറ്റീവായി

ബൈഡൻ കോവിഡ് നെഗറ്റീവായി

പ്രസിഡന്റ് ജോ ബൈഡൻ ശനിയാഴ്ച കോവിഡ് നെഗറ്റീവായി. രണ്ടാമതൊരു ആന്റിജൻ ടെസ്റ്റിൽ കൂടി നെഗറ്റീവ് ആകുന്നതു വരെ അദ്ദേഹം വൈറ്റ് ഹൗസിൽ ഏകാന്തവാസം തുടരുമെന്ന് ഡോക്ടർ കെവിൻ ഓ’കോണർ അറിയിച്ചു.

കൂടുതൽ ഉയർന്ന കരുതൽ എന്ന നിലയിലാണത്. സി ഡി സി നിയമങ്ങൾ കർശനമായി തുടർന്നും പാലിക്കും. രണ്ടാമതു കോവിഡ് പോസിറ്റീവ് ആകുന്നതിനു മുൻപുള്ള മൂന്ന് ദിവസങ്ങളിൽ ബൈഡൻ  സജീവമായിരുന്നു.

വെള്ളപ്പൊക്കത്തിൽ താറുമാറായ കെന്റക്കിയിൽ തിങ്കളാഴ്ച സന്ദർശനം നിശ്ചയിച്ചിരുന്നു. 37 പേർ മരിച്ച പ്രളയത്തിൽ ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular