Wednesday, April 24, 2024
HomeIndiaകള്ളപ്പണം വെളുപ്പിക്കല്‍: സഞ്ജയ് റാവുത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കള്ളപ്പണം വെളുപ്പിക്കല്‍: സഞ്ജയ് റാവുത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ശിവസേന എം.പി സഞ്ജയ് റാവുത്തിനെ ഇ.ഡി ഇന്ന് മുംബൈയിലെ പ്രത്യേകകോടതിയില്‍ ഹാജരാക്കും.

റാവുത്തിന്‍റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതിയില്‍ ഹാജരാക്കുന്നത്. പത്രചാള്‍ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചു എന്നാരോപിച്ചാണ് ആഗസ്റ്റ് ഒന്നിന് ഇ.ഡി സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്തത്.

മുംബൈയിലെ ബന്ദൂപിലുള്ള വസതിയില്‍ പരിശോധന നടത്തിയശേഷം കസ്റ്റഡിയിലെടുത്ത റാവുത്തിന്റെ അറസ്റ്റ് രാത്രിയോടെയാണ് രേഖപ്പെടുത്തിയത്. 15 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. വസതിയിലെ പരിശോധനയില്‍ 11.5 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഇ.ഡി എട്ടുദിവസത്തേക്ക് റാവുത്തിനെ കസ്റ്റഡിയില്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇ.ഡിയുടെ ആവശ്യം തള്ളിയ കോടതി നാല് ദിവസത്തേക്ക് റാവുത്തിനെ കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന വ്യാഴാഴ്ച റാവുത്തിനെ കോടതിയില്‍ ഹാജരാക്കിയ ഇ.ഡി കസ്റ്റഡി നീട്ടി ചോദിച്ചു.

അന്വേഷണത്തിലെ പുരോഗതി ചൂണ്ടിക്കാട്ടി പ്രത്യേക കോടതി ജഡ്ജി എം.ജി. ദേശ്പാണ്ഡേ നാലു ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടി നല്‍കുകയായിരുന്നു. കേസില്‍ സഞ്ജയ് റാവുത്തിന്‍റെ ഭാര്യ വര്‍ഷ റാവുത്തിനും ഇ.ഡി സമന്‍സ് അ‍യച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular