Friday, April 19, 2024
HomeKeralaആര്യങ്കാവില്‍ സിപിഎം പഞ്ചായത്തംഗം ബിജെപിയില്‍ ചേര്‍ന്നു

ആര്യങ്കാവില്‍ സിപിഎം പഞ്ചായത്തംഗം ബിജെപിയില്‍ ചേര്‍ന്നു

പുനലൂര്‍: ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ സിപിഎം പഞ്ചായത്തംഗമായ മാമ്ബഴത്തറ സലീം വീണ്ടും ബിജെപിയില്‍ ചേര്‍ന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് പുനലൂരില്‍ നടന്ന ബിജെപി നിയോജകമണ്ഡലം സമിതിയില്‍ സലീമിനെ ജില്ല പ്രസിഡന്റ് ബിബി ഗോപകുമാര്‍ പാര്‍ട്ടിയിലേക്ക് ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു. എന്നാല്‍ സലീം പഞ്ചായത്തംഗത്വം രാജിവെച്ചിട്ടില്ല. സ്ഥാനം അടുത്ത ദിവസങ്ങളില്‍ രാജിവെച്ചാല്‍ കഴുതുരുട്ടി വാര്‍ഡില്‍ രണ്ടാമതും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.

നേരത്തെ ആര്യങ്കാവിലെ സിപിഎം നേതാവായിരുന്ന സലീം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലും തുടര്‍ന്ന് ബിജെപിയിലും ചേര്‍ന്നിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കഴുതുരുട്ടി വാര്‍ഡില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച്‌ വിജയിച്ചിരുന്നു. എന്നാല്‍, മൂന്ന് മാസം മുമ്ബ് ബിജെപിയില്‍നിന്ന് പഞ്ചായത്തംഗത്വം രാജിവെച്ചു. പിന്നീട് സിപിഎമ്മില്‍ ചേര്‍ന്ന് ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular