Saturday, July 27, 2024
HomeUSAആളില്ലാത്ത വീട്ടില്‍ കയറി മദ്യം മോഷ്ടിച്ചു; ഹോളിവുഡ് നടന്‍ എസ്ര മില്ലര്‍ക്കെതിരെ വീണ്ടും കേസ്

ആളില്ലാത്ത വീട്ടില്‍ കയറി മദ്യം മോഷ്ടിച്ചു; ഹോളിവുഡ് നടന്‍ എസ്ര മില്ലര്‍ക്കെതിരെ വീണ്ടും കേസ്

ഹോളിവുഡ് (Hollywood)താരം എസ്ര മില്ലറിനെതിരെ (Ezra Miller)വീണ്ടും കേസ്. ഇത്തവണ മോഷണക്കുറ്റമാണ് അമേരിക്കന്‍ താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
ആളില്ലാത്ത വീട്ടില്‍ അതിക്രമിച്ചു കയറി മദ്യം മോഷ്ടിച്ചെന്നാണ് നടനെതിരെയുള്ള പുതിയ കുറ്റം. വെര്‍മോണ്ട് സ്റ്റേറ്റ് പോലീസാണ് കേസെടുത്തത്.

മെയ് ഒന്നിനാണ് പൊലീസിന് മോഷണം സംബന്ധിച്ച പരാതി ലഭിക്കുന്നത്. വീട്ടുടമയില്ലാത്ത സമയത്ത് വീട്ടിനുള്ളില്‍ നിന്നും നിരവധി മദ്യകുപ്പികള്‍ നഷ്ടമായെന്നായിരുന്നു പരാതി. വീട്ടിലെ സിസിടിവി ദൃശ്യങ്ങളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തിയത്.

പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച്‌, ഞായറാഴ്ച അര്‍ദ്ധരാത്രിക്ക് തൊട്ടുമുമ്ബ് മില്ലറെ അറസ്റ്റ് ചെയ്യുകയും സെപ്റ്റംബര്‍ 26 ന് കോടതി നടപടികള്‍ക്കായി വെര്‍മോണ്ട് സുപ്പീരിയര്‍ കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിടുകയും ചെയ്തു.

RELATED ARTICLES

STORIES

Most Popular