Saturday, July 27, 2024
HomeGulf'ഉപഭോക്താക്കള്‍ ഡിജിറ്റല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം'

‘ഉപഭോക്താക്കള്‍ ഡിജിറ്റല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം’

ദുബായ് : ഈ വര്‍ഷത്തെ ആദ്യത്തെ ആറുമാസത്തെ സേവന വിവരങ്ങള്‍ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) ജനങ്ങളുമായി പങ്കുവെച്ചു.

വിവിധ അന്വേഷണങ്ങള്‍ക്കായി കോള്‍ സെന്ററിലേക്ക് 9,51,492 കോളുകള്‍ ലഭിച്ചതായി ആര്‍.ടി.എ. അധികൃതര്‍ വെളിപ്പെടുത്തി. ടാക്‌സികളില്‍ യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് 44,062 കേസുകള്‍ ഉണ്ട്. ഇതില്‍ 12 ലക്ഷം രൂപ, 12410 മൊബൈല്‍ ഫോണുകള്‍, 2819 ഇലക്േട്രാണിക് ഉപകരണങ്ങള്‍, 766 പാസ്പോര്‍ട്ടുകള്‍, 342 ലാപ്‌ടോപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നുണ്ട്.

ഉപഭോക്താക്കള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി അന്വേഷണങ്ങള്‍ക്ക് ഡിജിറ്റല്‍ സ്മാര്‍ട്ട് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ആര്‍.ടി.എ. കോര്‍പ്പറേറ്റ് അഡ്മിനിസ്‌ട്രേറ്റീ്വ് സപ്പോര്‍ട്ട് സര്‍വീസസ് സെക്ടറിലെ കസ്റ്റമര്‍ ഹാപ്പിനെസ്സ് വകുപ്പ് മേധാവി മെഹൈലാഹ് അല്‍ സെഹ്‌മി വ്യക്തമാക്കി. യാത്രക്കാര്‍ മറന്നുവെയ്ക്കുന്ന പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും ബന്ധപ്പെട്ട അധികൃതര്‍ക്ക് ഏല്‍പ്പിക്കുന്ന ടാക്സി ഡ്രൈവര്‍മാരുടെ സത്യസന്ധതയെ ആര്‍.ടി.എ. ആദരിക്കാറുണ്ട്.

RELATED ARTICLES

STORIES

Most Popular