Monday, April 22, 2024
HomeKeralaതൃശൂരില്‍ മിന്നല്‍ ചുഴലിക്കാറ്റ്; കനത്ത നാശനഷ്ട്ടം

തൃശൂരില്‍ മിന്നല്‍ ചുഴലിക്കാറ്റ്; കനത്ത നാശനഷ്ട്ടം

തൃശൂര്‍ മാള, അന്നമനട പ്രദേശങ്ങളില്‍ മിന്നല്‍ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് ചുഴലിക്കാറ്റ് ഉണ്ടായത്. നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. വൈദ്യുതി കമ്ബികളും പൊട്ടി വീണു. ജില്ലയില്‍ ഇന്ന് മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തൃശൂരില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് കേരളത്തില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലും കാസര്‍കോട് മുതല്‍ മലപ്പുറം വരെയുമാണ് മുന്നറിയിപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular