Sunday, May 5, 2024
HomeIndiaസെക്സ് ചോദിക്കുന്ന സ്ത്രീകള്‍, ലഭിക്കുന്ന സന്ദേശങ്ങളെ കുറിച്ചുള്ള 'ശക്തിമാന്റെ' വെളിപ്പെടുത്തലില്‍ അമ്ബരന്ന് ആരാധകര്‍

സെക്സ് ചോദിക്കുന്ന സ്ത്രീകള്‍, ലഭിക്കുന്ന സന്ദേശങ്ങളെ കുറിച്ചുള്ള ‘ശക്തിമാന്റെ’ വെളിപ്പെടുത്തലില്‍ അമ്ബരന്ന് ആരാധകര്‍

തൊണ്ണൂറുകളില്‍ ജനിച്ചവരുടെ ആരാധനാപാത്രമായിരുന്ന ശക്തിമാനെ അവതരിപ്പിച്ച മുകേഷ് ഖന്നയുടെ വെളിപ്പെടുത്തലുകളില്‍ അമ്ബരന്ന് ആരാധകര്‍.

സെക്സ് ചോദിക്കുന്ന സ്ത്രീകളെ കുറിച്ചാണ് തന്റെ യൂ ട്യൂബ് ചാനലിലൂടെ മുകേഷ് ഖന്ന വെളിപ്പെടുത്തല്‍ നടത്തുന്നത്. ലൈംഗികത ആഗ്രഹിക്കുകയും അത് ആവശ്യപ്പെടുകയും ചെയ്യുന്ന സ്ത്രീകള്‍ സ്ത്രീകളല്ലെന്നും അവര്‍ ലൈംഗിക തൊഴിലാളികളാണെന്നും അദ്ദേഹം പറയുന്നു. ക്യാ ആപ്‌കോ ഭീ ഐസി ലഡ്കിയാന്‍ ലുഭാതി ഹേ എന്ന തലക്കെട്ടിലാണ് നടന്‍ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

‘ആണ്‍കുട്ടിയോട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഏതെങ്കിലും പെണ്‍കുട്ടി പറഞ്ഞാല്‍, അവള്‍ ഒരു പെണ്‍കുട്ടിയല്ല, അവള്‍ ഒരു ലൈംഗികത്തൊഴിലാളിയാണ്. കാരണം ഒരു പരിഷ്‌കൃത വിഭാഗത്തില്‍പ്പെട്ട ഒരു മാന്യ പെണ്‍കുട്ടി ഒരിക്കലും അത്തരം കാര്യങ്ങള്‍ പറയില്ല’ ഏഴ് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മുകേഷ് ഖന്ന പറയുന്നു.

സ്ത്രീകളാല്‍ വശീകരിക്കപ്പെടാതിരിക്കാന്‍ യുവാക്കള്‍ ശ്രദ്ധിക്കണമെന്നും പുരുഷന്‍മാരോട് നടന്‍ ഉപദേശിക്കുന്നു.
‘നിരപരാധികളായ പുരുഷന്മാരെ’ ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഭവങ്ങളുണ്ടെന്നും, ലൈംഗികത വാഗ്ദാനം ചെയ്തുകൊണ്ട് തനിക്ക് യുവതികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്നും നടന്‍ പറയുന്നു.

വിവാദ വീഡിയോയില്‍ ‘പരിധിക്കുള്ളില്‍’ തുടരാനും പാരമ്ബര്യങ്ങളെ ബഹുമാനിക്കാനും അദ്ദേഹം സ്ത്രീകളോട് ആവശ്യപ്പെടുകയും ചെയ്തു. നടന്റെ ഈ അഭിപ്രായങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. അഭിനയ രംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും ശക്തിമാന്റെ ജനപ്രീതി കാരണം സമൂഹമാദ്ധ്യമങ്ങളില്‍ ലക്ഷങ്ങളാണ് മുകേഷ് ഖന്നയെ ഇപ്പോഴും പിന്തുടരുന്നത്. ശക്തിമാന്റെ ജനപ്രീതി പരിഗണിച്ച്‌ ഒരു പ്രശസ്ത പ്രൊഡക്ഷന്‍ ഹൗസ് ശക്തിമാനെ പുനരവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular