Wednesday, May 8, 2024
HomeGulf38 'വാറ്റ്​' നിയമലംഘനങ്ങള്‍

38 ‘വാറ്റ്​’ നിയമലംഘനങ്ങള്‍

മ​നാ​മ: മൂ​ല്യ​വ​ര്‍​ധി​ത നി​കു​തി (വാ​റ്റ്) ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന്​ വ്യ​വ​സാ​യ, വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​രി​ശോ​ധ​ന തു​ട​രു​ന്നു.

ഈ ​വ​ര്‍​ഷം ജ​നു​വ​രി മു​ത​ലാ​ണ്​ രാ​ജ്യ​ത്ത്​ ‘വാ​റ്റ്’​ വ​ര്‍​ധി​പ്പി​ച്ച​ത്. നി​യ​മം ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കു​​ന്നു​വെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ന്‍ വി​വി​ധ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലെ 91 വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നാ​ഷ​ന​ല്‍ റ​വ​ന്യൂ അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്‌​ പ​രി​ശോ​ധ​ന ന​ട​ത്തി.

വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ 38 നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നി​യ​മ ലം​ഘ​ക​ര്‍​ക്ക്​ 10,000 ദീ​നാ​ര്‍ വ​രെ​യാ​ണ്​ പി​ഴ ഈ​ടാ​ക്കു​ക. നി​കു​തി​വെ​ട്ടി​പ്പ്​ ന​ട​ത്തി​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ നാ​ഷ​ന​ല്‍ റ​വ​ന്യൂ അ​തോ​റി​റ്റി​യും ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ഞ്ചു​ വ​ര്‍​ഷം വ​രെ ത​ട​വും നി​കു​തി​വെ​ട്ടി​പ്പ്​ ന​ട​ത്തി​യ തു​ക​യു​ടെ മൂ​ന്നി​ര​ട്ടി പി​ഴ​യു​മാ​ണ്​ ഇ​ത്ത​ര​ക്കാ​ര്‍​ക്ക്​ ശി​ക്ഷ ല​ഭി​ക്കു​ക.

നി​കു​തി​ത​ട്ടി​പ്പ്​ ക​​ണ്ടെ​ത്തി​യാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക്​ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular