Friday, March 29, 2024
HomeCinemaസിനിമാ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യം: മന്ത്രി സജി ചെറിയാൻ

സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യം: മന്ത്രി സജി ചെറിയാൻ

തിയേറ്റർ ഓഡിറ്റോറിയം തുറക്കുന്ന കാര്യം സർക്കാർ അടുത്തഘട്ട ഇളവുകൾക്കൊപ്പം പരിഗണിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാൻ. ടി.പി.ആർ. കുറയുന്നതും അനുകൂലമാണെന്നും മന്ത്രി പറഞ്ഞു. സെക്കന്റ് ഷോ ഉൾപ്പെടെ നടത്താൻ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് തിയേറ്റർ ഉടമകൾ.

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ 15 ന് അടുത്ത് വരെ എത്തിയിരുന്നു. ഇത് അനുകൂല സാഹചര്യമാണ്. തിയേറ്റർ ഓഡിറ്റോറിയം തുറക്കുന്ന കാര്യം സർക്കാർ അടുത്തഘട്ട ഇളവുകൾക്കൊപ്പം പരിഗണിക്കുമെന്നും സിനിമ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

തിയേറ്റർ തുറക്കാനുള്ള തീരുമാനത്തിന് മുന്നോടിയായി ഉടമകളുമായി മന്ത്രി ചർച്ച നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സെക്കന്റ് ഷോ ഉൾപ്പെടെ നാല് ഷോകളും നടത്താനാകുമെന്നാണ് ഉടമകളുടെ പ്രതീക്ഷ. സെക്കന്റ് ഷോ അനുവദിക്കാതെ തുറക്കാൻ താൽപര്യമില്ലെന്ന് തിയേറ്റർ ഉടമകളുടെ പ്രതിനിധി ലിബർട്ടി ബഷീർ പറഞ്ഞു. കൂടുതൽ ഇളവുകളും സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ഈ മാസം അവസാനമെങ്കിലും തിയേറ്റർ തുറക്കനുള്ള അനുമതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. തിയേറ്റർ സീറ്റുകളിൽ 50 ശതമാനം പേരെ ഉൾക്കൊള്ളിക്കാൻ മാത്രമാകും ആദ്യഘട്ടം അനുമതി ലഭിക്കുക. ഉത്സവ സീസൺ അല്ലാത്തതിനാൽ പുതിയ റിലീസ് ചിത്രങ്ങൾ ലഭിക്കുമൊ എന്ന ആശങ്ക ഉണ്ട്. അനുമതി ലഭിച്ചാലും രണ്ടാഴ്ച എങ്കിലും മുന്നൊരുക്കത്തിന് സമയം വേണ്ടി വരുമെന്നും തീയറ്റർ ഉടമകൾ പറയുന്നു.

ടി.പി.ആർ. 15ൽ താഴെ എത്തുമ്പോൾ തിയറ്റർ തുറക്കുന്നതും, ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി അടക്കം പരിഗണിക്കാമെന്നാണ് സർക്കാർ നിലപാട്. വാക്സിനേഷൻ 90 ശതമാനം എത്തിയത് അനുകൂല ഘടകമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular