Saturday, July 27, 2024
HomeKeralaടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം, അഭിഭാഷകന്‍ കസ്‌റ്റഡിയില്‍

ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം, അഭിഭാഷകന്‍ കസ്‌റ്റഡിയില്‍

കൊല്ലം: കുരീപ്പുഴ ടോള്‍ പ്ലാസയിലെ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അഭിഭാഷകന്‍ കസ്‌റ്റഡിയില്‍. ഷിബു എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആറ്റിങ്ങല്‍ സ്വദേശി ലഞ്ജിത്ത് എന്നയാളും തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് ഷിബു പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഇയാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഷിബുവിന്റെ മൊഴി പ്രകാരം, താനും സുഹൃത്തും ആലപ്പുഴയില്‍ പോയി മടങ്ങി വരവെയാണ് സംഭവമുണ്ടായത്. വണ്ടിയോടിച്ചിരുന്ന ലഞ്ജിത്തും ടോള്‍ പ്ലാസ ജീവനക്കാരനും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് ജീവനക്കാരനെ ലഞ്ജിത്ത് മര്‍ദ്ദിക്കുകയുമായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. കുരീപ്പുഴ ടോള്‍ പ്ലാസയിലെ ജീവനക്കാരന്‍ കുരീപ്പുഴ പേരില്‍ തെക്കതില്‍ അരുണി(24)നാണ് മര്‍ദനമേറ്റത്. അതിവേഗത്തില്‍ എമര്‍ജന്‍സി ലൈനിലൂടെ വന്ന കാറിന് കൈകാണിച്ച്‌ അരുണ്‍ ടോള്‍ തുക ആവശ്യപ്പെട്ടു. അത്യാവശ്യത്തിന് പോകുകയാണെന്നു പറഞ്ഞ് ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുക്കാന്‍ തുടങ്ങി. ഈ സമയം വഴിതടയാനായി വച്ചിരുന്ന ട്രാഫിക് കോണ്‍, കാറിന് മുന്നിലേക്കു നീക്കിവെച്ചതാണ് പ്രകോപനത്തിനു കാരണമായത്.

RELATED ARTICLES

STORIES

Most Popular