Saturday, July 27, 2024
HomeKeralaമൊബെെല്‍ ഫോണ്‍ നല്‍കിയില്ല; ഭാര്യയെ ജോലിസ്ഥലത്തെത്തി മര്‍ദിച്ചയാള്‍ അറസ്റ്റില്‍

മൊബെെല്‍ ഫോണ്‍ നല്‍കിയില്ല; ഭാര്യയെ ജോലിസ്ഥലത്തെത്തി മര്‍ദിച്ചയാള്‍ അറസ്റ്റില്‍

പരവൂര്‍> മൊബൈല്‍ഫോണ്‍ നല്‍കാത്തതിന്റെ വിരോധത്തില്‍ ഭാര്യയെ പൊതുസ്ഥലത്ത് ആക്രമിച്ച യുവാവ് അറസ്റ്റില്‍.

പരവൂര്‍ കോട്ടപ്പുറം കാരുണ്യഭവനില്‍ ശ്രീനാഥാണ്‌ (37) അറസ്റ്റിലായത്. വ്യാഴം പകല്‍ പതിനൊന്നോടെയാണ്‌ സംഭവം.പരവൂര്‍ ജങ്‌ഷനില്‍ യുവതി ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ പ്രതി കവിളത്ത് അടിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച്‌ കടയുടെ പുറത്തേക്ക് വലിച്ചിഴക്കുകയുമായിരുന്നു.

തുടര്‍ന്ന് ഷാള്‍ കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിക്കുകയും ചെയ്‌തു. നാട്ടുകാരും ഓട്ടോത്തൊഴിലാളികളും ചേര്‍ന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമം തുടര്‍ന്ന ഇയാളെ പൊലീസ് സംഘമെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

13 വര്‍ഷം മുമ്ബായിരുന്നു ഇരുവരുടെയും വിവാഹം. മൂന്നു മക്കളുമുണ്ട്. ഭാര്യയെ നിരന്തരം ആക്രമിച്ചിരുന്ന ശ്രീനാഥിനെതിരെ പരവൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഇന്‍സ്പെക്ടര്‍ എ നിസാര്‍, എസ്‌ഐമാരായ നിതിന്‍ നളന്‍, സുരേഷ്‌കുമാര്‍, എഎസ്‌ഐമാരായ ജോയ്, രമേശന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്. റിമാന്‍ഡ്‌ചെയ്തു.

RELATED ARTICLES

STORIES

Most Popular