Saturday, July 27, 2024
HomeKeralaകേരളവര്‍മ കോളേജ്‌ വജ്രജൂബിലി ആഘോഷത്തിന്‌ തിരിതെളിഞ്ഞു

കേരളവര്‍മ കോളേജ്‌ വജ്രജൂബിലി ആഘോഷത്തിന്‌ തിരിതെളിഞ്ഞു

തൃശൂര്‍> പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് വിദ്യയും നന്മയുടെ ബാലപാഠവും പകര്‍ന്നുനല്‍കിയ ശ്രീ കേരളവര്‍മ കോളേജ് വജ്രജൂബിലി ആഘോഷത്തിന് തിരശ്ശീല ഉയര്‍ന്നു.

ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു.

വി വി രാഘവന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി നന്ദകുമാര്‍ അധ്യക്ഷനായി. മന്ത്രി കെ രാജന്‍ മുഖ്യാതിഥിയായി. ക്യാമ്ബസിന്റെ ചരിത്രം കാരിക്കേച്ചറില്‍ പകര്‍ത്തിയ ആര്‍ട്ടിസ്റ്റ് നന്ദന്‍പിള്ളയുടെ ചിത്രങ്ങളടങ്ങിയ പുസ്തകം കെ പ്രഭാതിന് നല്‍കി പി ബാലചന്ദ്രന്‍ എംഎല്‍എ പ്രകാശിപ്പിച്ചു. പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. സി വി കൃഷ്ണന് കേരളവര്‍മ കോളേജിന്റെ വജ്രമുദ്ര സമ്മാനിച്ചു. ജൂബിലി ലോഗോ രൂപകല്‍പ്പന ചെയ്ത അബ്ദുള്‍ നാസറിനെ ആദരിച്ചു.

1947ല്‍ കേരളവര്‍മ കോളേജില്‍ വിദ്യാര്‍ഥിയായിരുന്ന കരുണാകരന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍, ദേവസ്വം ബോര്‍ഡ് അംഗം എം ജി നാരായണന്‍, പ്രൊഫ. ഇ രാജന്‍, സി എം ദാമോദരന്‍, ടി വി ചന്ദ്രമോഹന്‍, വിവേകാനന്ദ പ്രിന്‍സിപ്പല്‍ ഡോ. ടി ഡി ശോഭ, കെ എന്‍ അരുണ, ജെ പി അനുരാഗ്, ടി ഡി ശോഭന, എന്‍ ജ്യോതി, പി സുകുമാരന്‍, പി ആതിര, പ്രിന്‍സിപ്പല്‍ വി എ നാരായണമേനോന്‍, ഡോ. കെ സുധീന്ദ്രന്‍, കെ ഗോപാലകൃഷ്ണന്‍, കെ ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് ‘ഇന്ത്യയുടെ സാംസ്കാരിക ബഹുസ്വരതയും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ പ്രഭാഷണം നടത്തി. ഡോ. കാവുമ്ബായി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ബിലു സി നാരായണന്‍, ഡോ. ഐശ്വര്യ എസ് ബാബു, അപര്‍ണ സന്തോഷ്, വി എസ് ഗോകുല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പൂര്‍വ അധ്യാപക–- -അനധ്യാപക സംഗമവും കലാപരിപാടികളും നടന്നു.നാലുനാള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ ഞായറാഴ്ച വൈകിട്ട് 5.30ന് നടക്കുന്ന സംഗീത വിരുന്നോടെ സമാപിക്കും.

RELATED ARTICLES

STORIES

Most Popular