Saturday, July 27, 2024
HomeKeralaയുവാവിനെ ഫ്ലാറ്റില്‍ കെട്ടിയിട്ട് കവര്‍ച്ച: പ്രതികള്‍ പിടിയില്‍

യുവാവിനെ ഫ്ലാറ്റില്‍ കെട്ടിയിട്ട് കവര്‍ച്ച: പ്രതികള്‍ പിടിയില്‍

തൃപ്പൂണിത്തുറ: യുവാവിനെ ഫ്ലാറ്റില്‍ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയില്‍. നിരവധി പിടിച്ചുപറിക്കേസുകളിലെ പ്രതികളായ തിരുവാങ്കുളം അമ്ബാടിമല ചാണിയില്‍ വീട്ടില്‍ കുഞ്ഞപ്പു എന്ന അരുണ്‍ (25), മട്ടാഞ്ചേരി പുതിയ റോഡ് ബംഗ്ലാവ് പറമ്ബില്‍ വീട്ടില്‍ അര്‍ഷദ് (26) എന്നിവരെയാണ് ഹില്‍പാലസ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ 28ന് തൃപ്പൂണിത്തുറ ചാത്താരി സ്റ്റാര്‍ ഹോംസിലെ താമസക്കാരനായ അല്‍അമീന്‍ എന്നയാളുടെ ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി ഇയാളെ വിവസ്ത്രനാക്കി കെട്ടിയിട്ട് പണവും മൊബൈല്‍ ഫോണും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്ന് കടന്നു കളയുകയായിരുന്നു. പള്ളുരുത്തിയില്‍നിന്ന് പിടികൂടിയ അര്‍ഷാദിന്‍റെ വീട്ടില്‍ നിന്ന് പൊലീസ് നഷ്ടപ്പെട്ട സാധനങ്ങളും കണ്ടെടുത്തു.

എസ്.എച്ച്‌.ഒ ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ പ്രദീപ് എം, ഷമീര്‍ എം, എ.എസ്.ഐമാരായ രാജീവ്നാഥ്, എം.ജി സന്തോഷ്, ഷാജി, എസ്.സി.പി.ഒ ശ്യാം ആര്‍. മേനോന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

STORIES

Most Popular