Saturday, July 27, 2024
HomeKeralaകോഴിക്കോട് കുറ്റ്യാടിയില്‍ മര്‍ദനമേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

കോഴിക്കോട് കുറ്റ്യാടിയില്‍ മര്‍ദനമേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ മര്‍ദനമേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു . വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കല്‍ പറമ്ബത്ത് വിഷ്ണു (30) ആണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

വിഷ്ണുവിനെ മര്‍ദിച്ച ചീക്കോന്ന് ചമ്ബി ലോറ നീളംപറമ്ബത്ത് അഖിലിനെ (23) വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അമ്മ:സുമതി (സിഡിഎസ് മെമ്ബര്‍ വളയം പഞ്ചായത്ത്). അച്ഛന്‍: പരേതനായ കൃഷ്ണന്‍. ഭാര്യ: ശ്രേയ. സഹോദരി: ഷിന്‍സി.

RELATED ARTICLES

STORIES

Most Popular