Saturday, December 4, 2021
HomeUSAഹൂസ്റ്റനിൽ രണ്ടു പൊലീസുകാർക്ക് വെടിയേറ്റു; ഒരാൾ മരിച്ചു, പ്രതിയും കൊല്ലപ്പെട്ടു

ഹൂസ്റ്റനിൽ രണ്ടു പൊലീസുകാർക്ക് വെടിയേറ്റു; ഒരാൾ മരിച്ചു, പ്രതിയും കൊല്ലപ്പെട്ടു

ഹൂസ്റ്റൻ ∙ മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് വാറന്റുമായി എത്തിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ വെടിയുതിർത്തതിനെ തുടർന്ന് ഒരു ഓഫീസർ കൊല്ലപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. പൊലീസ് തിരിച്ചുവെടിവെച്ചതിൽ പ്രതിയും കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ 7.30നായിരുന്നു സംഭവം.

5350 ഏററാ പാർക്ക് ഡ്രൈവിലുള്ള വീട്ടിലാണ് പൊലീസ് വാറന്റുമായി എത്തിയത്. വാതിൽ മുട്ടിവിളിച്ചപ്പോൾ ഒരു സ്ത്രീ വന്ന് കതകുതുറന്നു. പ്രതി എവിടെയെന്ന് ചോദിക്കുന്നതിനിടയിൽ അകത്തുനിന്ന് പൊലീസുകാർക്കെതിരെ നിരവധി തവണ നിറയൊഴിക്കുകയായിരുന്നു.

31 വർഷത്തെ സർവീസുള്ള ബിൽ ജെഫറി (54) എന്ന പൊലീസുകാരൻ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ശരീരത്തിൽ നിരവധി ബുള്ളറ്റുകൾ തറച്ചു കയറി. വെടിയേറ്റ 20 വർഷം സർവീസുള്ള സർജന്റ് മൈക്കിൾ വാൻസിനെ (49) അടിയന്തിര ശസ്ത്രക്രിയക്കു വിധേയമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular